Thursday, May 2, 2024
spot_img

ഭാരതത്തിന്റെ പ്രധാനമന്ത്രിക്ക് പിറന്നാൾ ആശംസകൾ നേർന്ന് ലാലേട്ടൻ

കൊച്ചി: 71-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയ്‌ക്ക് ആശംസകൾ നേർന്ന് മലയാള സിനിമയുടെ താരരാജാവ് മോഹൻലാൽ. സോഷ്യൽമീഡിയ വഴിയാണ് മോഹൻലാൽ പ്രധാനമന്ത്രിയ്‌ക്ക് ആശംസകൾ നേർന്നത്.

‘പ്രധാനമന്ത്രിയ്‌ക്ക് ജന്മദിനാശംസകൾ നേരുന്നു. മുന്നോട്ടുള്ള യാത്രയിൽ സന്തോഷവും വിജയവും ആയുരാരോഗ്യവും സർവശക്തൻ നൽകട്ടെയെന്ന് ആശംസിക്കുന്നുവെന്നും മോഹൻലാൽ പോസ്റ്റിലൂടെ പറയുന്നു. പ്രധാനമന്ത്രിക്കൊപ്പമുള്ള ഫോട്ടോയും മോഹൻലാൽ പങ്കുവച്ചിട്ടുണ്ട്.

അതേസമയം സിനിമാതാരങ്ങളായ മമ്മൂട്ടി, ഉണ്ണി മുകുന്ദൻ അടക്കമുള്ള നിരവധി താരങ്ങളും രാഷ്‌ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പ്രധാനമന്ത്രിയ്‌ക്ക് ആശംസയുമായി രംഗത്ത് എത്തിയിട്ടുണ്ട്.

Related Articles

Latest Articles