മമതാ ബാനർജി
കൊൽക്കത്ത : പശ്ചിമ ബംഗാൾ സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർ ജി കർ മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ടുയർന്ന പ്രതിഷേധം തണുപ്പിക്കാൻ പുതിയ അടവുമായി മുഖ്യമന്ത്രി മമതാ ബാനർജി. പ്രതിഷേധമവസാനിപ്പിച്ച് തിരികെ ജോലിയിൽ പ്രവേശിക്കണമെന്ന് പ്രതിഷേധിക്കുന്ന യുവ ഡോക്ടർമാരോട് നേരിൽ കണ്ട് അപേക്ഷിക്കുകയാണ് മമത.
കഴിഞ്ഞ ചൊവ്വാഴ്ച മുതൽ പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പിന്റെ ഹെഡ്ക്വാർട്ടേഴ്സായ സ്വാസ്ഥ്യ ഭവന് മുമ്പിൽ ഡോക്ടർമാർ പ്രതിഷേധം നടത്തി വരികയായിരുന്നു. പ്രതിഷേധക്കാരെ സർക്കാർ ചർച്ചയ്ക്ക് വിളിച്ചിരുന്നെങ്കിലും ഡോക്ടർമാർ ഇതിന് വഴങ്ങിയില്ല. പിന്നാലെയാണ് മമതാ ബാനർജി ഇന്ന് പ്രതിഷേധക്കാർക്കിടയിലേക്ക് ഇറങ്ങിച്ചെന്നത്.
“എനിക്ക് നിങ്ങൾ അനുഭവിക്കുന്ന വിഷമങ്ങൾ മനസ്സിലാകും, ഞാനും എന്റെ ജീവിതത്തിൽ ഒരുപാട് അനുഭവിച്ചയാളാണ്. എന്റെ സ്ഥാനത്തിൽ ഞാൻ ആശങ്കപ്പെടുന്നില്ല. രാത്രി മഴ നനഞ്ഞും നിങ്ങൾ ഇവിടെ പ്രതിഷേധമിരിക്കുകയാണ്. കഴിഞ്ഞ രാത്രികളിൽ എനിക്ക് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല. നിങ്ങളുടെ ആവശ്യങ്ങള്‍ ഞാന്‍ പഠിക്കും. ഞാൻ ഒറ്റയ്ക്കല്ല സർക്കാരിനെ നിയന്ത്രിക്കുന്നത്. മുതിർന്ന ഓഫീസർമാരുമായി ആലോചിച്ച ശേഷം നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണും. കുറ്റവാളി ആരായിരുന്നാലും ഉറപ്പായും അവർ ശിക്ഷിക്കപ്പെടും. നിങ്ങളുടെ ആവശ്യങ്ങളിൽ നടപടിയെടുക്കുന്നതിന് എനിക്ക് കുറച്ചു സമയം നൽകണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. പ്രതിഷേധിച്ച ഡോക്ടർമാർക്കെതിരേ സർക്കാർ യാതൊരു വിധത്തിലുള്ള നടപടിയുമെടുക്കില്ല. നിങ്ങൾ ജോലിയിൽ പ്രവേശിക്കണമെന്ന് ഞാനപേക്ഷിക്കുന്നു. നിങ്ങൾക്ക് എന്നിൽ വിശ്വാസമുണ്ടെങ്കിൽ ഞാൻ പരാതികൾ പരിശോധിക്കും. കേസ് ഇപ്പോൾ സുപ്രീം കോടതിയിലാണ്. അടുത്ത വാദം കേൾക്കൽ ചൊവ്വാഴ്ചയാണ്. നിങ്ങൾ അനുഭവിക്കുന്നത് കാണാൻ വയ്യ. ഞാൻ ഒരു സഹോദരിയായാണ്, ഒരു മുഖ്യമന്ത്രി ആയിട്ടല്ല നിങ്ങളോട് വന്നഭ്യർഥിക്കുന്നത്. നിങ്ങളുടെ പ്രതിഷേധത്തെ ഞാൻ പിന്തുണയ്ക്കുന്നു.”- മമത പറഞ്ഞു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…