മമത ഒറ്റപ്പെട്ടു; 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്ന് അമിത് ഷാ; മുട്ടിടിച്ചു തൃണമൂൽ

കൊൽക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ രണ്ടു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനം ആരംഭിച്ചു. ഇതിനിടെയാണ് തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രി സുവേന്ദു അധികാരയും സിപിഎം എംഎല്‍എ തപ്സി മൊണ്ഡലും ഉള്‍പ്പെടെ നേതാക്കളുടെ ഒരു നിരതന്നെയാണ് ബിജെപിയില്‍ ചേര്‍ന്നത്. ശനിയാഴ്ച പുലർച്ചെ ഒന്നരയ്ക്ക് കൊൽക്കത്തയിലെത്തിയ അമിത് ഷാ ഇന്ന് രാവിലെ രാമകൃഷ്ണാശ്രമം സന്ദർശിച്ചു. ശ്രീരാമകൃഷ്ണ പരമഹംസർ ശാരദാദേവി എന്നിവരുടെ ചിത്രങ്ങൾക്ക് മുന്നിൽ പ്രാർത്ഥിച്ച ശേഷം മെഗാ റാലിയ്ക്ക് ഷാ തുടക്കം കുറിച്ചു. അമിത് ഷായുടെ വരവിനെ നെഞ്ചിടിപ്പോടെയാണ് തൃണമൂൽ കോൺഗ്രസ് നോക്കിക്കാണുന്നത്. അതേ സമയം, അമിത് ഷായുടെ സന്ദർശനം പശ്ചിമ ബംഗാളിലെ രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റി മറിക്കുമെന്ന് വിമതർ പ്രതീക്ഷിക്കുന്നു.

ബം​ഗാളിൽ മമതാ ബാനർജി ഒറ്റപ്പെടാൻ പോകുന്നുവെന്നും, ബംഗാൾ ദുർ ഭരണത്തിൽ നിന്ന് മോചിപ്പിക്കപ്പെടുമെന്നും അഞ്ച് വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ‘എന്തുകൊണ്ടാണ് ഇത്രയധികം ആളുകള്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിടുന്നത്? മമത ബാനര്‍ജിയുടെ അഴിമതി, സ്വജനപക്ഷപാതം എന്നിവയാണ് കാരണം. ദീദി, ഇത് ഒരു തുടക്കം മാത്രമാണ്. തിരഞ്ഞെടുപ്പ് വരുമ്ബോഴേക്കും നിങ്ങള്‍ ഒറ്റയ്ക്കാകും’, അമിത് ഷാ പറഞ്ഞു. മമതയുടെ ദുർ വാശി ബംഗാളിനെ ദരിദ്രമാക്കി. ജനങ്ങളുടെ ജീവിതം ദുരിത പൂർണമാക്കിയതിന് മമത ഉത്തരവാദിത്തം പറയേണ്ടിവരും. ഗുണ്ടായിസം കാട്ടി ജനാധിപത്യത്തെ നേരിടാമെന്ന് മമത കരുതേണ്ടെന്ന് അമിത് ഷാ പറഞ്ഞു. കൊന്നും കൊല്ലിച്ചും ബംഗാളിൽ ഭരണത്തിൽ തുടരാൻ മമതയ്ക്ക് ആകില്ല. മമതയ്ക്ക് ഭരിയ്ക്കാൻ അറിയില്ല, ഗുണ്ടായിസമേ അറിയൂ. മമതയിൽ നിന്ന് പരിവർത്തനത്തിനായ് ബംഗാൾ കാത്തിരിക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.

ജനങ്ങളെ മനസിലാക്കാൻ കഴിയാതെ പോയ മുഖ്യമന്ത്രി ആണ് മമതയെന്നും ഗുണ്ടകളെ വളർത്തുകയായിരുന്നു മമതയുടെ ഭരണമെന്നും അമിത് ഷാ തുറന്നടിച്ചു. ബി.ജെപിക്ക് 5 വർഷം തന്നാൽ ബംഗാളിനെ സോനാ ബംഗാൾ ആക്കുമെന്നും പതിറ്റാണ്ടുകൾ കോൺഗ്രസിനും, സിപിഐഎമ്മിനും തൃണമൂൽ കൊൺഗ്രസിനും കൊടുത്ത ജനങ്ങൾ, അഞ്ച് വർഷം ബിജെപിക്കും തരണമെന്ന് അമിത് പറഞ്ഞു.

കേന്ദ്ര സര്‍ക്കാരും മമത ബാനര്‍ജിയും തമ്മിലെ ഏറ്റുമുട്ടല്‍, തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേയ്ക്ക് നേതാക്കളുടെ കൂട്ടത്തോടെയുള്ള കൊഴിഞ്ഞുപോക്ക്. ബംഗാളില്‍ തിരഞ്ഞെടുപ്പ് യുദ്ധമുഖം തുറന്നു കഴിഞ്ഞു. ബിജെപിയില്‍ ചേരുമെന്ന് പ്രഖ്യാപിച്ച തപ്സി മൊഡല്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തതായി സിപിഎം അറിയിച്ചു. തൃണമൂല്‍ നേതാക്കളായ ജിതേന്ദ്ര തിവാരിയെയും ശ്യാമപ്രസാദ് മുഖര്‍ജിയെയും ബിജെപിയിലെടുക്കുന്നതിനെതിരെ കേന്ദ്രമന്ത്രി ബാബുല്‍ സുപ്രിയോയും മഹിളാ മോര്‍ച്ച നേതാവ് അഗ്നിമിത്ര പോളും രംഗത്തുവന്നിട്ടുണ്ട്. കര്‍ഷക നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച്ച നടത്തും. രണ്ടുദിവസമാണ് ഷാ ബംഗാളിൽ ചെലവഴിക്കുക. ഈ രണ്ട് ദിവസമാകും ബംഗാളിൽ വരാൻ പോകുന്ന തെരഞ്ഞെടുപ്പിന്റെ ഭാവി നിർണയിക്കുകയെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

admin

Recent Posts

തുടർച്ചയായ 25 വർഷത്തെ സിപിഎം ഭരണം അവസാനിച്ചു!കോണ്‍ഗ്രസിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് സിപിഎം അംഗങ്ങള്‍; പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാർ പുറത്ത്

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ കോൺഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതിനെ തുടർന്ന് സിപിഎം പഞ്ചായത്ത് പ്രസിഡന്റ് രാജേന്ദ്രകുമാറിന് സ്ഥാനം നഷ്‌ടമായി.…

11 mins ago

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്കും സുരക്ഷയ്‌ക്കും ഭീഷണി;എൽടിടിഇ നിരോധനം അഞ്ച് വർഷത്തേക്ക് നീട്ടി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്

ദില്ലി :എല്‍ടിടിഇക്കുള്ള നിരോധനം കേന്ദ്രസര്‍ക്കാര്‍ നീട്ടി. അഞ്ചുവര്‍ഷത്തേക്ക് കൂടിയാണ് നിരോധനം ദീര്‍ഘിപ്പിച്ചത്. ഇതുസംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. യുഎപിഎ…

43 mins ago

18 കേന്ദ്ര മന്ത്രിമാർ 12 മുഖ്യമന്ത്രിമാർ ! മോദിയുടെ പത്രികാ സമർപ്പണത്തിന് എത്തിയവർ ഇവരൊക്കെ I MODI

കാലഭൈരവനെ വണങ്ങി ! ഗംഗയെ നമിച്ച് കാശിയുടെ പുത്രനായി മോദിയുടെ പത്രികാ സമർപ്പണം I NOMINATION

47 mins ago

മട്ടും ഭാവവും മാറി പ്രകൃതി ! കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത ; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഓറഞ്ച്…

2 hours ago

കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കി! ഇടുക്കിയില്‍ പോക്‌സോ കേസ് അതിജീവിത വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; കൊലപാതകമെന്ന് സംശയം

ഇടുക്കി ;ഇരട്ടയാറില്‍ പോക്‌സോ കേസ് അതിജീവിത മരിച്ചനിലയില്‍. കഴുത്തില്‍ ബെല്‍റ്റ് ഇട്ട് മുറുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തില്‍…

2 hours ago