”മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നിലകൊള്ളുന്നത് തീവ്രവാദത്തിനും അഴിമതിക്കും മാഫിയകൾക്കും വേണ്ടി” ബിജെപി എംപി തേജസ്വി സൂര്യ

ദില്ലി: മമത ബാനർജിയും തൃണമൂൽ കോൺഗ്രസും നിലകൊള്ളുന്നത് തീവ്രവാദത്തിനും അഴിമതിക്കും മാഫിയകൾക്കും വേണ്ടിയാണെന്ന് ബിജെപി എംപി തേജസ്വി സൂര്യ. പള്ളികൾക്കും ക്ഷേത്രങ്ങൾക്കും വേണ്ടിയാണ് തൃണമൂലിന്റെ പ്രവർത്തനങ്ങളെന്ന മമതയുടെ പ്രഖ്യാപനത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊൽക്കത്തയിൽ ദുർഗാപൂജയെ എതിർത്ത പാർട്ടിക്ക് ശതദുർഗയുടെ നാട്ടിൽ യാതൊരു പ്രസക്തിയുമില്ലെന്നും ബെംഗളൂരു എംപി തേജസ്വി സൂര്യ ചൂണ്ടിക്കാട്ടി.

ബിജെപി നയിക്കുന്ന ഗോവയിൽ തൃണമൂലിന് ഇനി ഒന്നും ചെയ്യാനില്ല. മമതയുടെ പാർട്ടിയെ ഗോവക്കാർ തിരസ്‌കരിക്കുക തന്നെ ചെയ്യും. രാഹുൽ ഗാന്ധിയുടെയും മമത ബാനർജിയുടെയും ഗോവ സന്ദർശനം പൊളിറ്റിക്കൽ ടൂറിസം മാത്രമാണെന്നും തേജസ്വി സൂര്യ പറഞ്ഞു.

ഒരു നേതാവോ ഒരു വോട്ടറോ ഇല്ലാത്ത ഗോവയിലേക്കാണ് എഎപി, കോൺഗ്രസ്, ടിഎംസി പാർട്ടികളിൽ നിന്നും പൊളിറ്റിക്കൽ ടൂറിസം നടത്താൻ ആളുകൾ എത്തുന്നത്. കൊറോണ മൂലം കഴിഞ്ഞ ഒന്നര വർഷമായി തായ്‌ലാൻഡ് അടച്ചിട്ടതിനാലാകാം വയനാട് എംപി ഗോവ സന്ദർശനത്തിന് എത്തിയതെന്നും തേജസ്വി സൂര്യ പരിഹസിച്ചു.

അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നിരവധി നേതാക്കളാണ് ഗോവയിൽ എത്തുന്നത്. ത്രിദിന സന്ദർശനത്തിനായി മമത ബാനർജിയും രാഹുൽഗാന്ധിയുമെല്ലാം കഴിഞ്ഞ ദിവസം തീരദേശ സംസ്ഥാനത്ത് എത്തിയിരുന്നു.

B4 Admin

Recent Posts

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം

ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…

8 minutes ago

മാനേജര്‍ ജോലി ആഗ്രഹിച്ചെത്തിയ യുവതി ചെന്നുപെട്ടത് നരകയാതനയിലേക്ക്. കളമശേരിയില്‍ ലഹരിനല്‍കി തടങ്കലില്‍ വെച്ച് മാറിമാറി പീഡിപ്പിച്ചത് ഒരു സ്ത്രീയടക്കമുള്ള സംഘം

കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…

6 hours ago

ബെന്‍ ഗുരിയോന്‍ വിമാനത്താവളത്തിലോ യുഎസ് ബേസിലോ ഇടിച്ചിറക്കാന്‍ പദ്ധതി. ഫ്‌ലൈദുബായ് വിമാനം റാഞ്ചാന്‍ ശ്രമിച്ച ഒമാനി സഹ പൈലറ്റിന്റെ ഞെട്ടിയ്ക്കുന്ന മൊഴി പുറത്ത്

റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…

6 hours ago

ചര്‍ച്ചകളിലൂടെ മാത്രമേ യുദ്ധത്തിന് പരിഹാരമുള്ളൂ. അമേരിക്ക വീണ്ടും ഏറ്റുമുട്ടലിന് മുതിര്‍ന്നാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രിയുടെ മുന്നറിയിപ്പ്

തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…

6 hours ago

പാക് ചാരസംഘടനയുമായി ബന്ധം പുലര്‍ത്തി രാജ്യസുരക്ഷയെ വെല്ലുവിളിച്ചു. അസം എസ്ടിഎഫിന്റെ പിടിയിലായത് ബീഹാര്‍ സ്വദേശിയായ അഭിഷേക് കുമാര്‍ സിംഗ്

പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…

19 hours ago

സൈനികന്റെ വിയോഗത്തിന്റെ വേദന മാറുന്നതിന് മുന്‍പ് കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തം. ഭൗതികശരീരവുമായി പോയ ആംബുലന്‍സ് ട്രക്കിലിടിച്ച് മകനും സഹോദരനുമടക്കം നാല് പേര്‍ ദാരുണമായി മരിച്ചു

സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…

20 hours ago