mammootty-starring-cbi-5-trailer-out
ആരാധകർ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മുക്ക ചിത്രമാണ് സിബിഐയുടെ അഞ്ചാം ഭാഗം. കെ. മധു- എസ്.എൻ സ്വാമി കൂട്ടുകെട്ടിൽ മമ്മൂട്ടി വീണ്ടും സേതുരാമയ്യർ ആയി വരുമ്പോൾ പ്രേക്ഷകർ വൻ പ്രതീക്ഷയിലാണ്.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് ലഭിച്ച സ്വീകാര്യത തന്നെയാണ് അതിന് തെളിവ്. അയ്യരുടെ അഞ്ചാം വരവ് കളറാക്കും എന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. ഇപ്പോഴിതാ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ രണ്ട് മില്യണിലധികം കാഴ്ച്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ് ടീസർ.
യൂട്യൂബ് ട്രെന്റിങ്ങിൽ ഒന്നാം സ്ഥാനത്താണ് ടീസർ. ഇതുവരെ ടീസറിന് ലഭിച്ചിരിക്കുന്നത് 2. 8 മില്യൺ കാഴ്ചക്കാരാണ്. ഇതിനു പിന്നാലെ ടീസർ ഏറ്റെടുത്ത പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് അണിയറ പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ചിത്രത്തിന്റെ റിലീസും ഉടനുണ്ടാകുമെന്നാണ് സൂചനകൾ.
അതേസമയം സിബിഐ 5ൽ നടൻ ജഗതിയും ഉണ്ടാകും. സിബിഐ അഞ്ചാം ഭാഗം എത്തുമെന്ന പ്രഖ്യാപനം മുതൽ ഏറെ പേർ ചോദിച്ച കാര്യമായിരുന്നു ജഗതിയും ചിത്രത്തിൽ ഉണ്ടാകുമോ എന്നത്. എന്നാൽ ഇപ്പോൾ ഈ ചോദ്യങ്ങൾക്കെല്ലാം തന്നെ വിരാമമിട്ടായിരുന്നു നടന്റെ തിരിച്ചുവരവ് അണിയറ പ്രവർത്തകർ അറിയിച്ചത്. സിബിഐ സീരീസുകളിൽ മമ്മൂട്ടിക്കൊപ്പം എത്തിയ മിടുക്കനായ വിക്രമെന്ന കുറ്റാന്വേഷകൻ ഇല്ലാത്ത അഞ്ചാം പതിപ്പിനെ പറ്റി ആലോചിക്കാൻ പോലും സാധിക്കില്ലെന്ന് അണിയറ പ്രവർത്തകർ തീരുമാനിക്കുക ആയിരുന്നു. മാത്രമല്ല മകൻ രാജ്കുമാറും ചിത്രത്തിൽ ജഗതിക്കൊപ്പം ഉണ്ടാകും.
ഈ ചിത്രത്തിൽ നടി ആശാ ശരത്താണ് മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നീണ്ട ഇളവേളയ്‌ക്ക് ശേഷം ജഗതി ശ്രീകുമാർ വീണ്ടും സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഇവരെക്കൂടാതെ മുകേഷ്, രഞ്ജി പണിക്കർ, സായ് കുമാർ എന്നിവർക്കൊപ്പം ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം നിർമ്മിക്കുന്നത് സ്വർഗചിത്ര അപ്പച്ചനാണ്. സിബിഐയുടെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. അതേസമയം 1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് സിബിഐ സീരീസ് ആരംഭിച്ചത്. തുടർന്ന് ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ സിനിമകളും ഈ സീരീസിലേതായി പുറത്തിറങ്ങി.
ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ്…
അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ…
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ.…
അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ…
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരമായി പോരാടിയ ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മദിനമാണ് നവംബർ 19. 1828 നവംബർ…
കന്യാകുമാരിയിലെ കടലിന് നടുവിൽ സ്വാമി വിവേകാനന്ദൻ ധ്യാനിച്ച പാറയിൽ ഇന്ന് തലയുയർത്തി നിൽക്കുന്ന വിവേകാനന്ദപ്പാറ സ്മാരകത്തിന് പിന്നിൽ പ്രവർത്തിച്ചത് ഏകനാഥ്…