Sexual-assault-against-house-wife-police-arrest
കൊച്ചി: ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച് കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ എന്ന 26 കാരനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23ന് ആണ് ഭാര്യയേും ഒരു വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് ഇയാൾ അയൽവാസിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്.
കഴിഞ്ഞ മാസം 23ന് മകളെ കാണുന്നില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം അജ്മലിന്‍റെ ഭാര്യ, തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ആലുവ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മലും യുവതിയും ഒരുമിച്ച് ഒളിച്ചോടിയതാണെന്ന് പോലീസ് കണ്ടെത്തിയത്. ഇവരെ കോട്ടയത്ത് നിന്നാണ് പോലീസ് കണ്ടെത്തുന്നത്.
അജ്മലും നിലവിലെ ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതിനിടയിലാണ് ഇയാള്‍ അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലാവുന്നത്. ആലുവ സ്റ്റഷനിലെ എസ്ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കോട്ടയത്തു നിന്നും പിടികൂടിയത്.
മോദി സർക്കാർ രാജിവയ്ക്കുമെന്ന് പറഞ്ഞ് സന്തോഷിച്ച പ്രതിപക്ഷത്തിന് തിരിച്ചടി! എപ്സ്റ്റയിൻ ഫയലിൽ ഇന്ത്യയ്‌ക്കെതിരെ ഒന്നുമില്ല! 68 ഫോട്ടോഗ്രാഫുകൾ പുറത്ത് I…
ഭൂമിയിൽ നിന്നും ഏകദേശം 25 പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന ഫോമൽഹോട്ട് (Fomalhaut) എന്ന നക്ഷത്രത്തെ ചുറ്റിപ്പറ്റിയുള്ള പുതിയ കണ്ടെത്തലുകൾ…
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…