Friday, October 2, 2026

ഒരു വയസ്സുള്ള കുഞ്ഞിനെയും ഭാര്യയേയും ഉപേക്ഷിച്ച് അയല്‍ക്കാരിയുമായി ഒളിച്ചോടി; യുവാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം കേസ്

കൊച്ചി: ഭാര്യയേയും കുഞ്ഞിനെയും ഉപേക്ഷിച്ച് അയല്‍ക്കാരിക്കൊപ്പം ഒളിച്ചോടിയ യുവാവിനെതിരെ ജുവനൈല്‍ ജസ്റ്റിസ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോൾ യുവാവിനെ കോടതി റിമാന്‍ഡ് ചെയ്തു. ആലുവ യുസി കോളേജിന് സമീപത്തുള്ള വിഎച്ച് കോളനിയില്‍ താമസിക്കുന്ന ആലമറ്റം വീട്ടില്‍ അജ്മല്‍ എന്ന 26 കാരനെയാണ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ മാസം 23ന് ആണ് ഭാര്യയേും ഒരു വയസുള്ള കുഞ്ഞിനേയും ഉപേക്ഷിച്ച് ഇയാൾ അയൽവാസിയായ യുവതിക്കൊപ്പം ഒളിച്ചോടിയത്.

കഴിഞ്ഞ മാസം 23ന് മകളെ കാണുന്നില്ലെന്ന് പറഞ്ഞ് യുവതിയുടെ പിതാവ് ആലുവ പോലീസില്‍ പരാതി നല്‍കിയിരുന്നു. അതേസമയം അജ്മലിന്‍റെ ഭാര്യ, തന്‍റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ആലുവ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അജ്മലും യുവതിയും ഒരുമിച്ച് ഒളിച്ചോടിയതാണെന്ന് പോലീസ് കണ്ടെത്തിയത്. ഇവരെ കോട്ടയത്ത് നിന്നാണ് പോലീസ് കണ്ടെത്തുന്നത്.

അജ്മലും നിലവിലെ ഭാര്യയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അതിനിടയിലാണ് ഇയാള്‍ അയല്‍വാസിയായ യുവതിയുമായി അടുപ്പത്തിലാവുന്നത്. ആലുവ സ്റ്റഷനിലെ എസ്ഐമാരായ എം.എസ്.ഷെറി, കെ.വി.ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് അജ്മലിനെയും കാമുകിയെയും കോട്ടയത്തു നിന്നും പിടികൂടിയത്.

Related Articles

Latest Articles