കോഴിക്കോട് : സ്‌കൂട്ടറില്‍ മൂന്ന് ലിറ്റര്‍ ചാരായം കടത്തിയ യുവാവ് എക്‌സൈസിന്റെ പിടിയിലായി. താമരശ്ശേരി താലൂക്കില്‍ കട്ടിപ്പാറ ചമല്‍ ചാവടിയില്‍ അഭിലാഷിനെ(36) ആണ് താമരശ്ശേരി എക്‌സൈസ് റെയിഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഷാജി എന്‍ കെ യും പാര്‍ട്ടിയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.
പെരുമ്പള്ളി-കട്ടിപ്പാറ റോഡില്‍ ചമല്‍ അങ്ങാടിയിലുള്ള കേരള ഗ്രാമീണ്‍ ബാങ്കിന് മുന്‍വശം വെച്ച് കെ എല്‍ 57 എന്‍ 3213 സുസൂക്കി ആക്‌സസ് സ്‌കൂട്ടറില്‍ പരിശോധന നടത്തിയപ്പോഴാണ് എക്‌സൈസ് ചാരായം കണ്ടെത്തിയത്. സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു. എക്‌സൈസ് പാര്‍ട്ടിയില്‍ പ്രിവന്റീവ് ഓഫീസര്‍ പ്രിയരഞ്ജന്‍ദാസ്, സിവില്‍ എക്‌സ്സൈസ് ഓഫീസര്‍മാരായ ഷാജു.സി ജി, നൗഷീര്‍ ടി വി, ശ്യാംപ്രസാദ്, മനോജ് പി ജെ, വിവേക് എന്‍ പി എന്നിവരും ഉണ്ടായിരുന്നു. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ അഭിലാഷിനെ റിമാന്‍ഡ് ചെയ്തു.
ഇറാനിൽ പ്രതിഷേധം രൂക്ഷമാകുന്നു. ജനകീയ പ്രക്ഷോഭം പുതിയ ഘട്ടത്തിലേക്ക് കടക്കുമ്പോൾ 250ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ. ഖമേനി ഭരണകൂടത്തിനെതിരെ വ്യാപക…
ആഭ്യന്തര കലഹം രൂക്ഷമായ സുഡാനിലെ സാഹചര്യം മുതെലെടുത്ത് ആയുധ വ്യാപാരം നടത്താനൊരുങ്ങി പാകിസ്ഥാൻ. പാരാമിലിട്ടറി വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സിനെതിരെയുള്ള…
പുറത്തു വന്നയുടൻ തന്നെ വൈറലായി മാറുകയും , വിവാദങ്ങൾക്ക് തിരികൊളുത്തുകയും , സംവിധായക ഗീതു മോഹൻദാസിനെ അവരുടെ മുൻ സ്ത്രീപക്ഷ…
ED പോലുള്ള അന്വേഷണ ഏജൻസികളിലെ കളങ്കിതരായ ഉദ്യോഗസ്ഥർക്കെതിരെ നിയമപരമായ ക്രിമിനൽ നടപടികൾ ഒഴിവാക്കി അവരെ എന്ത് കൊണ്ട് സ്വയം വിരമിച്ചു…
ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT തന്ത്രി കണ്ഠരര് രാജീവരെ അറസ്റ് ചെയ്യുമ്പോൾ നിരവധി ചോദ്യങ്ങൾ ബാക്കിയാണ്. പുറത്തു വന്ന വിവരങ്ങൾ അനുസരിച്ചു…
വംശനാശം സംഭവിച്ച ഒരു ജീവിവർഗ്ഗത്തെ ഒരു നൂറ്റാണ്ടിന് ശേഷം വീണ്ടും ഭൂമിയിലേക്ക് തിരികെ എത്തിക്കുക എന്നത് ഏതൊരു സയൻസ് ഫിക്ഷൻ…