Kerala

എരുമേലിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ നടുറോഡില്‍ മർദ്ദിച്ച സംഭവം; മർദ്ദനമേറ്റയാൾക്ക് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയിൽ പോക്സോ കേസ്

കോട്ടയം: എരുമേലിയില്‍ സ്വകാര്യ ബസ് ജീവനക്കാരനെ നടുറോഡില്‍ മർദ്ദിച്ച സംഭവത്തില്‍ വഴിത്തിരിവ്. മർദ്ദനമേറ്റ ബസ് ജീവനക്കാരനെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോക്സോ കേസെടുത്ത് റിമാന്‍ഡ് ചെയ്തു. ഇതിനിടെ ബസ് ജീവനക്കാരനെ മർദ്ദിച്ച യുവാവിനെ ഇനിയും കണ്ടെത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല.

വ്യാഴാഴ്ച വൈകിട്ടാണ് എരുമേലി ടൗണില്‍ സ്വകാര്യ ബസ് ജീവനക്കാരനായ അച്ചു എന്ന ഇരുപത്തി രണ്ടുകാരന് മർദ്ദനമേറ്റത്. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അച്ചുവിനെ മര്‍ദിച്ച കബീര്‍ എന്ന യുവാവിനെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. ഇതിനു പിന്നാലെയായിരുന്നു ട്വിസ്റ്റ്. കബീറിന്‍റെ ബന്ധുവായ യുവതി ബസ് ജീവനക്കാരനായ അച്ചുവിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബസില്‍ കയറുന്നതിനിടെ അച്ചു തന്നോട് മോശമായി പെരുമാറി എന്നായിരുന്നു യുവതിയുടെ മൊഴി. ഇതോടെയാണ് അച്ചുവിനെതിരെയും പൊലീസ് പോക്സോ വകുപ്പനുസരിച്ചുളള കേസ് എടുത്തത്. ബന്ധുവായ യുവതിയോട് അച്ചു മോശമായി പെരുമാറിയതിന്‍റെ പ്രകോപനത്തിലാണ് അച്ചുവിനെ കബീര്‍ മര്‍ദിച്ചതെന്നാണ് പൊലീസ് ഭാഷ്യം. അച്ചു അറസ്റ്റിലായെങ്കിലും അച്ചുവിനെ ആക്രമിച്ച കബീര്‍ ഇപ്പോഴും ഒളിവിലാണ്.ഇയാള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് എരുമേലി പൊലീസ് പറഞ്ഞു.

B4 Admin

Recent Posts

വ്യാജ ആരോപണങ്ങള്‍ ഉന്നയിച്ച നഗരസഭ പ്രതിപക്ഷ നേതാവ് ദീപക്കിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്ത് തിരുവനന്തപുരം മേയര്‍ വി വി രാജേഷ്

തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…

4 hours ago

ആകാശത്ത് നടുക്കുന്ന നിമിഷങ്ങള്‍. 17,000 അടി ഉയരത്തില്‍ ഇന്‍ഡിഗോ വിമാനത്തില്‍ ഇടിമിന്നലേറ്റു. പൈലറ്റിന്റെ സമയോചിത ഇടപെടലില്‍ 110 യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…

5 hours ago

എനിക്ക് പറയാനുള്ളതു കൂടി കേള്‍ക്കൂ…, രാജി സമര്‍പ്പിച്ചെന്ന തരത്തില്‍ പുറത്തു വന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന് ആര്‍. ശ്രീലേഖ

തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…

5 hours ago

സ്പാ ലൈസന്‍സില്ല, ലോഡ്ജ് ക്രിമിനല്‍ താവളം. കളമശേരി പീഡനക്കേസില്‍ ഭരണസംവിധാനത്തിന്റെ ഗുരുതര വീഴ്ച. പീഡനം നടന്ന ലോഡ്ജ് മുന്‍പും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കും ലഹരിമരുന്ന് ഇടപാടുകള്‍ക്കും കുപ്രസിദ്ധമായിരുന്നു

കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…

6 hours ago

കളമശ്ശേരി കൂട്ടബലാത്സംഗം. ക്രൂര പീഡനത്തില്‍ ശരണ്യയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് അതിജീവിതയുടെ നിര്‍ണായക മൊഴി. നാല് പ്രതികളെയും തിരിച്ചറിഞ്ഞു, തെളിവെടുപ്പ് ഇന്ന്

കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…

8 hours ago