Kerala

ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥന് മരണം; പ്രതിക്കായി തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: ആക്രിക്കാരന്റെ ചവിട്ടേറ്റ് ഗൃഹനാഥൻ മരിച്ചു. കഴക്കൂട്ടം നെട്ടയകോണം സ്വദേശി കെ. ഭുവനചന്ദ്രൻ (65) ആണ് മരിച്ചത്. ഇന്നു രാവിലെ പത്തരയോടെ കഴക്കൂട്ടത്തായിരുന്നു സംഭവം. ഭുവനചന്ദ്രൻ ജോലി ചെയ്തിരുന്ന വീടിനു സമീപത്തെ കരിക്കു കടയിൽ സംസാരിച്ചു നിൽക്കവെ അതുവഴി പോയ ആക്രിക്കാരനുമായി വാക്കുതർക്കമുണ്ടാവുകയും ഇതിനിടെ ആക്രിക്കാരൻ ഭുവനചന്ദ്രനെ ചവിട്ടുകയും ചെയ്തു.

കരൾ രോഗത്തിന് ഓപ്പറേഷൻ കഴിഞ്ഞയാളായിരുന്നു ഭുവനചന്ദ്രൻ. വയറിൽ ശക്തമായ ചവിട്ടേറ്റ് കുഴഞ്ഞു വീണ ഭുവനചന്ദ്രനെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചുവെങ്കിലും മരിക്കുകയായിരുന്നു. മരണകാരണം ആന്തരീക രക്തസ്രാവമാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം ഇയാളെ ചവിട്ടിയ ആക്രിക്കാരനെ അന്വേഷിച്ചു വരികയാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.

admin

Recent Posts

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ കൂടി !വിഷു ബമ്പർ ഭാ​ഗ്യക്കുറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച

12 കോടി ലഭിക്കുന്ന ഭാഗ്യവാനെ അറിയാൻ ഇനി ഒരു നാൾ ബാക്കി. 12 കോടി ഒന്നാം സമ്മാനമായി നൽകുന്ന വിഷു…

2 hours ago

ഗുണ്ടകളുടെ സത്കാരം ! ഡിവൈഎസ്പി സാബുവിനെ സസ്‌പെൻഡ് ചെയ്യാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ഒന്നാകെ നാണക്കേട് ഉണ്ടാക്കിക്കൊണ്ട് ഗുണ്ടാനേതാവ് തമ്മനം ഫൈസലിന്റെ വീട്ടിലെ വിരുന്നിൽ പങ്കെടുത്ത ആലപ്പുഴ ഡിവൈഎസ്‍പി എംജി…

2 hours ago

മാസപ്പടിയിൽ കുരുക്ക് മുറുക്കി ഇഡി !ആരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് അന്വേഷണ ഏജൻസി ഹൈക്കോടതിയിൽ

കൊച്ചി : മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടിയാരോപണത്തിൽ കേരളാ പോലീസിന് കേസെടുക്കാമെന്ന് ഇഡി. കളളപ്പണ…

2 hours ago

ബിഹാറിൽ രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു ! തേജസ്വി യാദവിന് നിസാര പരിക്കെന്ന് റിപ്പോർട്ട്

പാറ്റ്‌ന : ബിഹാറിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് പ്രചാരണ വേദി ഭാഗികമായി തകര്‍ന്നു. അപകട സമയത്ത്…

3 hours ago

ദക്ഷിണാഫ്രിക്കയില്‍ നിന്ന് കോടികള്‍ വെട്ടിച്ച് ഇന്ത്യയിലെത്തിയ ഗുപ്ത സഹോദരങ്ങളെന്നു സംശയം, രണ്ടു പേര്‍ ഉത്തരാഖണ്ഡില്‍ പിടിയില്‍

വിജയ് മല്യ, നീരവ് മോദി, ലളിത് മോദി, മെഹുല്‍ ചോക്സി… ഇങ്ങനെ ഇന്ത്യന്‍ ബാങ്കുകളെ പറ്റിച്ച് നാടുവിട്ടവരെ പറ്റി നാം…

3 hours ago

അടവുകളുടെ രാജകുമാരൻ കെജ്‌രിവാളിന്റെ പുതിയ അടവ്! | OTTAPRADAKSHINAM

മാമ്പഴം കഴിച്ച് പ്രമേഹം കൂട്ടിയ കെജ്‌രിവാൾ ശരീരഭാരം കുറച്ച് പറ്റിക്കാൻ ശ്രമിക്കുന്നത് സുപ്രീംകോടതിയെ #arvindkejriwal #delhiliquorpolicycase #supremecourt

4 hours ago