ലൂവ്‍റെയിലെ മ്യൂസിയത്തിൽ നടന്ന സംഭവം കലാസ്നേഹികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. വൃദ്ധയുടെ വേഷം ധരിച്ചെത്തിയ ഒരാൾ ലൂവ്‍റെയിലെ മ്യൂസിയത്തിലുള്ള മൊണാലിസയുടെ ചിത്രത്തിനടുത്തെത്തുകയും അതിന് കേക്ക് തേക്കുകയുമായിരുന്നു. വീൽചെയറിലെത്തിയ ഇയാൾ അതിൽ നിന്നും ചാടിയെഴുന്നേറ്റാണ് ചിത്രത്തിന് മുകളിൽ കേക്ക് തേച്ചിരിക്കുന്നത്.
ഇപ്പോഴിതാ സന്ദർശകർ കേക്ക് പുരണ്ടിരിക്കുന്ന പെയിന്റിംഗിന്റെ ഫോട്ടോ എടുക്കുന്ന ഒരു വീഡിയോ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയാണ്. എന്നാൽ ഭാഗ്യവശാൽ, കേക്ക് യഥാർത്ഥ കലാസൃഷ്ടിയെ സ്പർശിച്ചിട്ടില്ല. ലിയോനാർഡോ ഡാവിഞ്ചിയുടെ ഈ പ്രശസ്തമായ ചിത്രത്തിന്റെ ഗ്ലാസിൽ മാത്രമാണ് കേക്കായിരിക്കുന്നത്.
സംഭവത്തിന്റെ ദൃക്സാക്ഷികൾ പറയുന്നത്, ഇയാൾ വീൽചെയറിലെത്തിയ ശേഷം അതിൽ നിന്ന് ചാടിയെഴുന്നേൽക്കുകയും തന്റെ വിഗ് വലിച്ചെറിയുകയും ചെയ്തു. പിന്നീട് കയ്യിൽ കരുതിയ കേക്കുമായി ഒരു ഭ്രാന്തനെപ്പോലെ നേരെ മൊണാലിസ പെയിന്റിംഗിനരികിലെത്തുകയും അതിൽ കേക്ക് പുരട്ടുകയുമായിരുന്നു എന്നാണ്.
ലൂവ്‍റെയിലെ മ്യൂസിയത്തിലെ ഏറ്റവും പ്രശസ്തവും പ്രധാനപ്പെട്ടതുമായ മുറിയിലാണ് ഇത് നടന്നത്. സുരക്ഷാ ഉദ്യോഗസ്ഥർ ഉടനെ തന്നെ സ്ഥലത്തെത്തുകയും ഇയാളെ അവിടെ നിന്നും മാറ്റുകയും ചെയ്തു. “ഭൂമിയെക്കുറിച്ച് ചിന്തിക്കൂ, കലാകാരന്മാർ ഭൂമിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. എല്ലാ കലാകാരന്മാരും ഭൂമിയെക്കുറിച്ചാണ് ചിന്തിക്കേണ്ടത്. അതുകൊണ്ടാണ് ഞാൻ ഇത് ചെയ്തത്” പെയിന്റിംഗിൽ കേക്ക് പുരട്ടുന്നതിന് മുമ്പ് അയാൾ ആക്രോശിച്ചിരുന്നുവത്രെ എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
അതേസമയം ലൂവ്‍റെയിലെ മ്യൂസിയത്തിലെ മോണാലിസയെ നശിപ്പിക്കാൻ ശ്രമിക്കുന്ന സംഭവം ഇത് ആദ്യമായിട്ടല്ല ഉണ്ടാകുന്നത്. 1956 -ൽ, ഒരാൾ, പെയിന്റിംഗിന് നേരെ സൾഫ്യൂറിക് ആസിഡ് എറിഞ്ഞപ്പോൾ പെയിന്റിംഗിന്റെ താഴത്തെ ഭാഗം സാരമായി തകർന്നു. ആ സംഭവത്തെ തുടർന്ന് പെയിന്റിംഗിന് ബുള്ളറ്റ് പ്രൂഫ് ഗ്ലാസാക്കുകയായിരുന്നു. പിന്നീട്, 2009 -ൽ ദേഷ്യക്കാരിയായ ഒരു റഷ്യൻ വനിത പെയിന്റിംഗിന് നേരെ ചായക്കപ്പ് എറിഞ്ഞു. എന്നാൽ, കപ്പ് ഗ്ലാസിൽ തട്ടി തകരുകയും പെയിന്റിംഗ് പരിക്കേൽക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…