Farmers Protest
ദില്ലി: കർഷക നിയമങ്ങൾക്കെതിരെ പ്രഹസന സമരം നടത്തുന്നവർ (Farmers Protest) യുവാവിനെ സമരസ്ഥലത്ത് കെട്ടിത്തൂക്കി. ദില്ലിയിലെ സിങ്കു അതിർത്തിയിലാണ് സംഭവം. കൈകൾ വെട്ടിമാറ്റി ക്രൂരമായി കൊലപ്പെടുത്തിയ നിലയിൽ സമരസ്ഥലത്ത് നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ബാരിക്കേഡിന് മുകളിൽ കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം. ആരുടേതാണ് മൃതദേഹം എന്ന് തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അതേസമയം സിങ്കു അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സിഖ് സംഘടനയായ നിഹാങ്ക് ആണ് കൊലപാതകത്തിന് പിന്നിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിഖ് മതഗ്രന്ഥമായ ഗുരു ഗ്രന്ഥ് സാഹിബിനെ അവഹേളിച്ചുവെന്ന് ആരോപിച്ചായിരുന്നു ക്രൂരത. പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ ശേഷം കൈകൾ വെട്ടി മാറ്റുകയായിരുന്നു. യുവാവിനെ കൊലപ്പെടുത്തുന്നത് വരെ പോലീസ് ഉദ്യോസ്ഥരെ പ്രദേശത്തേക്ക് പ്രവേശിക്കാൻ പ്രതിഷേധക്കാർ അനുവദിച്ചിരുന്നില്ല. കൊലപാതകത്തിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് പ്രവേശനാനുമതി നൽകിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…