CRIME

അമേരിക്കയിൽ ആക്രമണങ്ങൾ തുടരുന്നു; ആശുപത്രിയിൽ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടത് നാല് പേർ

വാഷിംഗ്ടൺ : അമേരിക്കയിൽ വീണ്ടും വെടിവെയ്പ്. ആശുപത്രിയിൽ നടന്ന വെടിവയ്പ്പ് ആക്രമണത്തിൽ നാല് പേര് കൊല്ലപ്പെട്ടു. ശേഷം അക്രമി സ്വയം വെടിവെച്ച് മരിച്ചു.

ഒക്ലഹോമയിലെ ടൾസയിലെ സെന്റ് ഫ്രാൻസിസ് ഹോസ്പിറ്റൽ ക്യാമ്പസിലെ ഫിസീഷ്യൻമാരുടെ ഓഫീസ് കെട്ടിടമായ നതാലി മെഡിക്കൽ ബിൽഡിംഗിൽ റൈഫിളുമായെത്തിയ ഒരാൾ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ ആശുപത്രിയിലുണ്ടായിരുന്ന നാല് പേർ കൊല്ലപ്പെട്ടു. തുടർന്ന് അക്രമി സ്വയം വെടിവെച്ച് മരിച്ചുവെന്ന് ആണ് പോലീസ് അറിയിച്ചത്.

സംഭവത്തെ തുടർന്ന് ആശുപത്രി കെട്ടിടത്തിലെ എല്ലാ നിലകളിലും പരിശോധന തുടരുകയാണ്. സംശയാസ്പദമായ സഹചര്യത്തിൽ കാണുന്ന എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. വൈറ്റ് ഹൗസ് സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരുന്നുണ്ട്. സഹായത്തിനായി സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരെ സമീപിച്ചിട്ടുണ്ടെന്നാണ് വിവരം.

അമേരിക്കയിലെ സ്‌കൂളിൽ രണ്ടാഴ്ച മുൻപാണ് വെടിവെയ്പ് നടന്നത്. ആക്രമണത്തിൽ സ്‌കൂൾ വിദ്യാർത്ഥികൾ അടക്കം 21 പേർ കൊല്ലപ്പെട്ടിരുന്നു

admin

Recent Posts

സുരേഷ് ഗോപിയും ജോർജ് കുര്യനും ഇനി കേന്ദ്ര സഹമന്ത്രിമാർ! ഇരുവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

മൂന്നാം മോദി മന്ത്രി സഭയിൽ സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി. 51-മതായാണ് അദ്ദേഹം ഗോപി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.…

6 hours ago

കൃത്യമായി കണക്ക് കൂട്ടിയുള്ള മുന്നേറ്റവുമായി കേരളത്തിൽ കളംനിറയാൻ ബിജെപി |OTTAPRADAKSHINAM

പിണറായിയും കൂട്ടരും ക്രിസ്ത്യാനികളെ പുച്ഛിക്കുമ്പോൾ മന്ത്രിസ്ഥാനം നൽകി ഒപ്പം നിർത്തി ബിജെപി #jeorjekuryan #pinarayivijayan #bjp #kerala

7 hours ago

മഴ ! ട്വന്റി – 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം നിർത്തി വച്ചു !

ന്യൂയോര്‍ക്ക്: ട്വന്റി - 20 ലോകകപ്പിലെ ഇന്ത്യ-പാക്ക് പോരാട്ടം മഴ മൂലം നിർത്തി വച്ചു. ടോസ് നഷ്ടപ്പെട്ട ഇന്ത്യ ബാറ്റിങ്ങിനിറങ്ങുകയായിരുന്നു.…

7 hours ago

മോദി 3.O !സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് നരേന്ദ്രമോദി ; രാഷ്‌ട്രപതി ഭവനിൽ ചടങ്ങുകൾ പുരോഗമിക്കുന്നു

ദില്ലി: തുടർച്ചയായ മൂന്നാം പ്രാവശ്യവും ഭാരതത്തിന്റെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് നരേന്ദ്ര മോദി. മന്ത്രിസഭയിലെ രണ്ടാമനായി രാജ്നാഥ് സിങും മൂന്നാമനായി…

8 hours ago