മുംബൈ: പാൽഖർ ജില്ലയിൽ യുവതിയെ വെടിവച്ച് കൊലപ്പെടുത്തി. 21കാരിയായ നേവാ മെഹതോ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകീട്ട് മൂന്നരയോടെ, പാർഖറിലെ ബോയ്സർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
21കാരിയെ പിന്തുടർന്നെത്തിയ 26 കാരനായ ശ്രീകൃഷ്ണ യാദവ് എന്നയാളാണ് യുവതിക്ക് നേരെ വെടിയുതിർത്തത്. പുറകിൽ നിന്ന് നേവാ മെഹതോടെയുടെ തലയിലേക്ക് ശ്രീകൃഷ്ണ നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത് വീണ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതിക്കും ഇരയ്ക്കും മുന്നിൽ നടന്നുപോവുകയായിരുന്ന വയോധികൻ വെടിയൊച്ച കേട്ട് തിരിഞ്ഞുനോക്കുന്നതും, പ്രതി കൂസലില്ലാതെ നിൽക്കുന്നതും, വയോധികൻ യുവതിയുടെ അടുത്തേക്ക് പോകാതെ തിരിഞ്ഞ് നടന്നുപോവുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
യുവതിയെ കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് പിടികൂടുന്നതിന് മുൻപ് അയാൾ സ്വയം മരിച്ചു . സിഐഎസ്എഫ് സംഘം സഞ്ചരിച്ച ട്രക്കിന് മുന്നിൽ ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. നേവാ മെഹതോയും ശ്രീകൃഷ്ണ യാദവും തമ്മിൽ നേരത്തെ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇരുവരും തമ്മിലെ ബന്ധത്തിൽ പിന്നീടുണ്ടായ തർക്കങ്ങളാവാം കൊലപാതകത്തിലേക്കും പ്രതിയുടെ ആത്മഹത്യയിലേക്കും നയിച്ചതെന്നും പൊലീസ് സംശയിക്കുന്നു.
നവരാത്രിയുടെ മൂന്നാം നാളില്‍ രാജ്യത്തിന് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തവണ നവരാത്രി ആശംസയോടൊപ്പം ഒരു മലയാള സിനിമയിലെ…
ദില്ലി പ്രതിഷേധം റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മൂന്ന് മാസം ഗര്‍ഭിണിയായ മാധ്യമപ്രവര്‍ത്തകയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കയ്യേറ്റം ചെയ്തതായി ബി.ജെ.പി…
ഇന്ത്യയില്‍, പ്രത്യേകിച്ച് പശ്ചിമ ബംഗാളില്‍ ഏറ്റവും ആഘോഷിക്കപ്പെടുന്ന പ്രധാന ഉത്സവങ്ങളിലൊന്നാണ് ദുര്‍ഗ്ഗാ പൂജ. മനോഹരമായി അലങ്കരിച്ച പന്തലുകള്‍, പരമ്പരാഗത ചടങ്ങുകള്‍,…
ബ്ലൂംബെര്‍ഗ് ന്യൂ ഇക്കണോമി ഫോറത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ, ഭാരതം 'ജനാധിപത്യത്തിന്റെ മാതാവാണെന്ന്' വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി, പരമ്പരാഗതമായ…
സിക്കിം ഗവര്‍ണര്‍ ഓം പ്രകാശ് മാഥൂറിനെ കേരള ഗവര്‍ണറായി രാഷ്ട്രപതി ദ്രൗപദി മുര്‍മു നിയമിച്ചു. നിലവിലെ കേരള ഗവര്‍ണര്‍ രാജേന്ദ്ര…
ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ കൃഷ്ണ ഘാട്ടി (കെ.ജി) സെക്ടറിലെ നിയന്ത്രണരേഖ വഴി ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ്…