Gundailayattam; ABVP workers were brutally beaten by SFI
പാലാ: പാലാ പോളി ടെക്നിക്കിൽ നവാഗതർക്കായി സംഘടിപ്പിച്ച പരിപാടിക്കിടയിൽ വിദ്യാർത്ഥികൾക്ക് എബിവിപിയുടെ കാർഡും, മധുരവും വിതരണം ചെയ്യവേ എബിവിപി പ്രവർത്തകരെ ക്രൂരമായി മർദിച്ച് എസ് എഫ് ഐ.
എസ് എഫ് ഐ ജില്ലാ നേതൃത്വത്തിന്റെ അറിവോടെയാണ് അക്രമം നടന്നതെന്ന് എബിവിപി കോട്ടയം ജില്ലാ പ്രസിഡന്റ് സനന്ദൻ ഒ എസ് പറഞ്ഞു.
അക്രമത്തിൽ എബിവിപി പാലാ നഗർ സെക്രട്ടറി അക്ഷയ്, ജില്ലാ കമ്മിറ്റി അംഗം അനന്ദു തുടങ്ങി നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
യാതൊരു പ്രകോപനവും കൂടാതെ,30 ഓളം വരുന്ന എസ് എഫ് ഐ ഗുണ്ടകൾ ഒരുമിച്ചുചേർന്ന് ആക്രമിക്കുകയായിരുന്നു എന്ന് ദൃക്‌സാക്ഷികളായ വിദ്യാർത്ഥികൾ പറയുന്നു.
ഇരുമ്പ് ദണ്ഡും, കരിങ്കല്ലും, കുറു വടിയുമായിട്ടാണ് അക്രമികൾ ക്യാമ്പസിൽ എത്തി ക്രൂര മർദ്ദനം നടത്തിയത്.സംഭവ സ്ഥലത്തുണ്ടായിരുന്ന പോലീസ് എസ് എഫ് ഐ ഗുണ്ടകൾക്ക് ആക്രമിക്കാനുള്ള സൗകര്യം ചെയ്തു കൊടുത്തെന്ന് എബിവിപി ആരോപിക്കുന്നു.
എബിവിപി പ്രവർത്തകരെ ആക്രമിക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു.
എസ് എഫ് ഐയുടെ അക്രമത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ക്യാമ്പസുകളിൽ നാളെ പ്രതിഷേധ പരിപാടികൾക്ക് എബിവിപി നേതൃത്വം നൽകുമെന്നും,
അക്രമത്തിലൂടെ കീഴ്‌പ്പെടുത്താമെന്ന് കരുതുന്നു എങ്കിൽ നിയമപരമായ മാർഗത്തിലൂടെ എസ് എഫ് ഐ ഗുണ്ടായിസത്തെ ചെറുക്കുമെന്നും സനന്ദൻ പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…