പത്തനംതിട്ടയിൽ നിന്നും കാണാതായ ജസ്നയെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി ജഡ്ജിയുടെ കാറിൽ കരി ഓയിൽ ഒഴിച്ചു. കാണാതായ ജസ്നയെ കണ്ടെത്താൻ സജീവമായ അന്വേഷണം വേണം എന്ന് ആവശ്യപ്പെട്ടാണ് കോട്ടയം സ്വദേശി ,ജസ്റ്റിസ് വി ഷേർസിയുടെ കാറിന് നേരെ കരി ഓയിൽ ഒഴിച്ചത്. കോട്ടയം സ്വദേശിയായ ആർ. രഘുനാഥനാണ് ഹൈക്കോടതി ജഡ്ജിയുടെ വണ്ടിക്ക് നേരെ കരിഓയിൽ ഒഴിച്ചത്.
കൈയിൽ പ്ലക്കാർഡുമായി പ്രതിഷേധ മുദ്രാവാക്യവും വിളിച്ചാണ് ഇയാൾ ഹൈക്കോടതി ജഡ്ജിയുടെ വണ്ടി ആക്രമിച്ചത്. ഹൈക്കോടതിയുടെ പ്രവേശന കവാടത്തിൽ വച്ചായിരുന്നു സംഭവം. തുടർന്ന് ഹൈക്കോടതിയിലെ സുരക്ഷാ ജീവനക്കാർ ചേർന്ന് ആർ.രഘുനാഥനെ പിടികൂടി. ഇയാളിപ്പോൾ എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണുള്ളത്. ഇയാൾക്കൊപ്പം വേറേയും ചിലർ പ്രതിഷേധിക്കാനുണ്ടായിരുന്നുവെന്ന് വിവരം. ഹൈക്കോടതി രജിസ്ട്രാർ അടക്കം സംഭവസ്ഥലത്ത് എത്തി കാർ പരിശോധിച്ചു.
ജസ്ന കേസിൽ നടപടികൾ ഹൈക്കോടതിയിൽ അനന്തമായി നീളുന്നതിലും ജസ്നയ്ക്കും കുടുംബത്തിനും നീതി കിട്ടാത്തതിലും പ്രതിഷേധിച്ചാണ് കരി ഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതെന്നാണ് രഘുനാഥൻ പൊലീസിനോട് പറഞ്ഞത് എന്നാണ് കിട്ടുന്ന വിവരം. ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
പത്തനംതിട്ടയിൽ നിന്നും കാണാതായ ജെസ്‌ന മേരി ജെയിംസ് ന്റെ തിരോധനം കൊലപാതകം ആണെന്നും ഇതിനെകുറിച്ച് ഇയാൾ നൽകിയ പരാതികൾ പോലീസ് അധികാരികൾ അവഗണിച്ചു എന്നും ശെരിയായ അന്വേഷണം നടക്കുന്നില്ല അതിലുള്ള പ്രതിഷേധം ആയിട്ടാണ് കരി ഓയിൽ ഒഴിച്ചത് എന്നുമാണ് ഇയാൾ അറിയിച്ചിട്ടുള്ളത്. ഇയാളെ സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തു കൊണ്ട് പോയിട്ടുണ്ട്.ഹൈക്കോടതിയുടെ മെയിൻ ഗേറ്റിനു മുൻപിൽ നിന്നും 50 മീറ്റർ മാറിയാണ് രാവിലെ കരി ഓയിൽ ഒഴിച്ചത് രണ്ടാഴ്ച മുൻപ് ജസ്നയുടെ തിരോധാനത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്തിരുന്നു. എന്നാൽ ഹർജിയിലെ ചില സാങ്കേതിക പ്രശ്നങ്ങൾ ഹൈക്കോടതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന് ഈ ഹർജി പിൻവലിക്കപ്പെട്ടിരുന്നു. അന്ന് ഹർജി പരിഗണിച്ചത് ജസ്റ്റിസ് വി.ഷേർസിയാണ്.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…