കൊച്ചി : കൊറോണ ബാധ നിരീക്ഷണത്തില്‍ കഴിഞ്ഞ പയ്യന്നൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ അന്തിമ പരിശോധനാഫലവും പുറത്തു വന്നു. പരിശോധനാ ഫലം റിപ്പോര്‍ട്ട് രണ്ടാം തവണയും നെഗറ്റീവ്. വൈറസ് ബാധ സംശയിച്ചിരുന്നെങ്കിലും വൈറല്‍ ന്യുമോണിയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും രോഗി മരിച്ചതിനെ തുടര്‍ന്ന് രണ്ടാം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നാണു മലേഷ്യ.രണ്ടു വര്‍ഷമായി അവിടെ ജോലി ചെയ്യുന്ന യുവാവ് ശ്വാസതടസവും മറ്റും മൂര്‍ഛിച്ചതോടെ നാട്ടിലേക്കു പോരുകയായിരുന്നു. വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ പരിശോധനയ്ക്കു വിധേയനാക്കിയശേഷം മെഡി. കോളജ് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് ബന്ധുക്കളെ വിവരമറിയിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായിരുന്നു. ന്യൂമോണിയയ്ക്കു പുറമേ, ശരീരത്തിന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത് ഡയബെറ്റിക് കീറ്റോ അസിഡോസിസും ബാധിച്ചിരുന്നു. ഇതായിരുന്നു മരണ കാരണം.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…