Sunday, June 9, 2024
spot_img

സംസ്ഥാനത്ത് കൊറോണ ആശങ്ക ഒഴിഞ്ഞു : മരിച്ച പയ്യന്നൂര്‍ സ്വദേശിയുടെ പരിശോധനാഫലം രണ്ടാംമതും നെഗറ്റീവ്

കൊച്ചി : കൊറോണ ബാധ നിരീക്ഷണത്തില്‍ കഴിഞ്ഞ പയ്യന്നൂര്‍ സ്വദേശി മരിച്ച സംഭവത്തില്‍ അന്തിമ പരിശോധനാഫലവും പുറത്തു വന്നു. പരിശോധനാ ഫലം റിപ്പോര്‍ട്ട് രണ്ടാം തവണയും നെഗറ്റീവ്. വൈറസ് ബാധ സംശയിച്ചിരുന്നെങ്കിലും വൈറല്‍ ന്യുമോണിയാണു മരണകാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ആദ്യ പരിശോധനാഫലം നെഗറ്റീവായിരുന്നെങ്കിലും രോഗി മരിച്ചതിനെ തുടര്‍ന്ന് രണ്ടാം സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

കോവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളിലൊന്നാണു മലേഷ്യ.രണ്ടു വര്‍ഷമായി അവിടെ ജോലി ചെയ്യുന്ന യുവാവ് ശ്വാസതടസവും മറ്റും മൂര്‍ഛിച്ചതോടെ നാട്ടിലേക്കു പോരുകയായിരുന്നു. വ്യാഴാഴ്ച രാത്രി വിമാനത്താവളത്തില്‍ പരിശോധനയ്ക്കു വിധേയനാക്കിയശേഷം മെഡി. കോളജ് ആശുപത്രിയിലെത്തിച്ചു. ആശുപത്രി അധികൃതരാണ് ബന്ധുക്കളെ വിവരമറിയിച്ചത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമായിരുന്നു. ന്യൂമോണിയയ്ക്കു പുറമേ, ശരീരത്തിന് ഇന്‍സുലിന്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത് ഡയബെറ്റിക് കീറ്റോ അസിഡോസിസും ബാധിച്ചിരുന്നു. ഇതായിരുന്നു മരണ കാരണം.

Related Articles

Latest Articles