Sports

എഫ്.എ.കപ്പിൽ ചുംബിച്ച് മാഞ്ചസ്റ്റർ സിറ്റി; ആവേശ ഫൈനലിൽ യുണൈറ്റഡിനെ തോൽപ്പിച്ചത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്

ലണ്ടന്‍ : എഫ്.എ. കപ്പ് ഫുട്‌ബോള്‍ കിരീടത്തിൽ ചുംബിച്ച് മാഞ്ചെസ്റ്റര്‍ സിറ്റി. ഫൈനലില്‍ ചിരവൈരികളായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കിയാണ് സിറ്റി കിരീടമുയര്‍ത്തിയത്. സിറ്റിയുടെ ഏഴാം എഫ്.എ.കപ്പ് കിരീടമാണിത്. നായകന്‍ ഇല്‍കൈ ഗുണ്ടോഗന്‍ ഇരട്ട ഗോളുമായി സിറ്റിക്കുവേണ്ടി കൊടുങ്കാറ്റായപ്പോൾ യുണൈറ്റഡിനായി നായകന്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാൽറ്റിയിലൂടെ വല കുലുക്കി

നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കിരീടം സ്വന്തമാക്കിയ സിറ്റിക്ക് ഇതോടെ വരാനിരിക്കുന്ന ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ഇറ്റാലിയൻ വമ്പന്മാരായ ഇന്റര്‍ മിലാനെ കീഴടക്കിയാല്‍ ഹാട്രിക്ക് കിരീടം നേടാം.

മത്സരം തുടങ്ങി 13-ാം സെക്കന്‍ഡില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചുകൊണ്ട് സിറ്റിയ്ക്കായി ഒരു തകർപ്പൻ ലോങ് റേഞ്ചറിലൂടെ ഗുണ്ടോഗന്‍ വലകുലുക്കി. ഇതോടെ എഫ്.എ കപ്പ് ഫൈനലിലെ അതിവേഗ ഗോള്‍ എന്ന റെക്കോഡ് ഗുണ്ടോഗന്‍ സ്വന്തം പേരിലാക്കി.

എന്നാല്‍ 33-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ബ്രൂണോ ഫെര്‍ണാണ്ടസ് കൃത്യമായി വലയിലെത്തിച്ചപ്പോൾ യുണൈറ്റഡിന് സമനില പിടിച്ചു . ബോക്‌സിനകത്തുവെച്ച് ആരോണ്‍ വാന്‍ ബിസ്സാക്കയുടെ ഹെഡ്ഡര്‍ സിറ്റി താരം ജാക്ക് ഗ്രീലിഷിന്റെ കൈയ്യില്‍ക്കൊണ്ടു. ഇതോടെ റഫറി വാറിന്റെ സഹായത്തോടെ യുണൈറ്റഡിന് അനുകൂലമായി പെനാല്‍റ്റി വിധിക്കുകയായിരുന്നു.

രണ്ടാം പകുതിയില്‍ 51-ാം മിനിറ്റില്‍ ഗുണ്ടോഗന്‍ വീണ്ടും ടീമിനായി ഗോളടിച്ചു. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ പന്ത് ലഭിച്ച ഗുണ്ടോഗന്റെ ഷോട്ട് പ്രതിരോധതാരങ്ങള്‍ക്കിടയിലൂടെ വലയിലെത്തുകയായിരുന്നു. സർവ്വശക്തിയുമെടുത്ത് തിരിച്ചടിക്കാൻ ശ്രമിക്കിച്ചെങ്കിലും യുണൈറ്റഡിന് ഗോളടിക്കാനായില്ല.

മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് നേതൃത്വം നൽകിയ മുന്നേറ്റനിര ഇന്ന് നിറംമങ്ങിയതും ടീമിന് തിരിച്ചടിയായി. ആന്റണിയുടെയും ലിസാന്‍ഡ്രോ മാര്‍ട്ടിനെസ്സിന്റെയും അഭാവം യുണൈറ്റഡ് നിരയില്‍ എടുത്തു കാണിച്ചു. പ്രതിരോധത്തിൽ മികവ് തെളിയിച്ച റാഫേല്‍ വരാനെയും ലൂക്ക് ഷോയുമാണ് സിറ്റിയുടെ പല ആക്രമണങ്ങളില്‍ നിന്നും യുണൈറ്റഡിനെ രക്ഷിച്ചത്.

Anandhu Ajitha

Recent Posts

മഹാ വികാസ് അഘാഡി സഖ്യമല്ല, മഹാ വിനാശ് അഘാഡി സഖ്യം ! എൻഡിഎയുടെ വിജയം തെളിയിക്കാൻ പ്രതിപക്ഷത്തിന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി

മുംബൈ : എൻഡിഎ സർക്കാരിന് മഹാ വികാസ് അഘാഡിയുടെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് ബിജെപി വനിതാ നേതാവ് ഷൈന എൻസി. എൻഡിഎ…

38 mins ago

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

ഇടത് വലത് മുന്നണികൾ കേരളത്തിൽ മുസ്ലീം പ്രീണനം നടത്തുന്നു! ആഞ്ഞടിച്ച് വെള്ളാപ്പള്ളി |Vellapally Natesan

42 mins ago

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

ജൂലൈ നാലിന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ഋഷി സുനകിനെ കാത്തിരിക്കുന്നത് വൻ തിരിച്ചടി ? |rishi sunak

44 mins ago

പാർട്ടി മാറി ചിന്തിക്കണം ; ജനങ്ങളെ കേൾക്കാൻ തയാറാകണം ! തെരഞ്ഞെടുപ്പിൽ പാർട്ടി അനുഭാവികളുടെ വോട്ട് പോലും കിട്ടിയില്ല ; തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്

എറണാകുളം : ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുണ്ടായ കനത്ത തോൽവിയിൽ പാർട്ടിക്കെതിരെ തുറന്നടിച്ച് സിപിഐഎം നേതാവ് തോമസ് ഐസക്ക്. തെരഞ്ഞെടുപ്പിൽ പാർട്ടി…

58 mins ago

കെഎസ്ആർടിസി ബസിൽ ലൈംഗികാതിക്രമം; ശല്യം ചെയ്ത യുവാവിനെ മർദ്ദിച്ച് 23കാരി, ശേഷം മാസ് ഡയലോഗും!

കോഴിക്കോട്: കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് പോകുന്ന കെഎസ്ആർടിസി ബസിൽ വച്ചാണ് 23കാരിക്ക്…

2 hours ago

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

ഭാരതത്തിന്റെ സ്വപ്ന പദ്ധതി! ഇന്ത്യ- മിഡിൽ ഈസ്റ്റ്- യുറോപ്പ് ഇടനാഴിയെ പിന്തുണച്ച് ജി 7 രാജ്യങ്ങൾ

2 hours ago