ബെംഗളുരു : മംഗളുരു സ്ഫോടന കേസ് പ്രതിയായ ഷാരിഖിന് കോയമ്പത്തൂര്‍ സ്ഫോടനത്തിലും പങ്ക്.പ്രധാന സൂത്രധാരന്‍ അബ്ദുള്‍ മദീന്‍ താഹ ദുബായിലിരുന്നാണ് ഓപ്പറേഷനുകള്‍ നിയന്ത്രിച്ചതെന്നും പോലീസ് കണ്ടെത്തി.
കോയമ്പത്തൂര്‍ സ്ഫോടനത്തിലെ ചാവേര്‍ ജമേഷ മുബീനുമായി ഷാരീഖ് ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് കൂടിക്കാഴ്ച നടത്തിയത്. തമിഴ്നാട്ടിലെ സിംഗനെല്ലൂരിലെ ലോഡ്ജില്‍ ദിവസങ്ങളോളം താമസിച്ചു. കോയമ്പത്തൂര്‍ സ്ഫോടനത്തിന് മുമ്പുള്ള ദിവസങ്ങളില്‍ ഇരുവരും വാട്ട്സാപ്പ് സന്ദേശങ്ങള്‍ കൈമാറി. മംഗ്ലൂരുവിലെ നാഗൂരി ബസ് സ്റ്റാൻഡിൽ സമാനമായ സ്ഫോടനത്തിനായിരുന്നു പദ്ധതി.
ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന അബ്ദുള്‍ മദീന്‍ താഹയെന്നയാളാണ് പിന്നിലെ സൂത്രധാരന്‍. ദുബായില്‍ നിന്ന് ഇരുവര്‍ക്കും താഹ പണം അയച്ചതിന്‍റെ വിവരങ്ങള്‍ അടക്കം പോലീസിന് ലഭിച്ചു. മംഗളുരു സ്ഫോടനത്തിന് രണ്ട് ദിവസം മുമ്പ് ഇയാള്‍ കര്‍ണാടകയിലെത്തി ഉടനടി ദുബായിലേക്ക് മടങ്ങി. സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അറാഫത്ത് അലി, മുസാഫിര്‍ ഹുസൈന്‍ എന്നിവര്‍ക്കായും തെരച്ചില്‍ ഊര്‍ജ്ജിതമാക്കി.
വ്യാജ ആധാര്‍ കാര്‍ഡും കോയമ്പത്തൂരില്‍ നിന്ന് സംഘടിപ്പിച്ച സിം ഉപയോഗിച്ചായിരുന്നു ഷാരിഖിന്‍റെ പ്രവര്‍ത്തനം. പ്രേംരാജ് എന്ന പേരിലാണ് മംഗളുരുവില്‍ കഴിഞ്ഞിരുന്നത്. ആദിയോഗി ശിവ പ്രതിമയുടെ ചിത്രമായിരുന്നു പ്രൊഫൈലില്‍. ഇഷ ഫൗണ്ടേഷന്‍റേത് എന്ന പേരിലൊരു വ്യാജ ഗ്രൂപ്പിലൂടെയായിരുന്നു പ്രവര്‍ത്തനം. ഓണ്‍ലൈനിലൂടെ സാധനങ്ങള്‍ വാങ്ങി മൈസൂരുവിലെ വാടക വീട്ടില്‍ വച്ചാണ് ബോംബ് നിര്‍മ്മിച്ചത്. വലിയ സ്ഫോടനം ലക്ഷ്യമിട്ട് പ്രഷര്‍ കുക്കര്‍ ബോംബുമായി ബസ്സില്‍ മംഗളുരുവിലെത്തി ഓട്ടോയില്‍ പോകുന്നതിനിടെയായിരുന്നു സ്ഫോടനം.
ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവും കടുത്ത ഇന്ത്യാ വിരുദ്ധനുമായ ഷെരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം. ഇൻക്വിലാബ്…
കൊച്ചി : എലപ്പുള്ളി ബ്രൂവറിയിൽ സർക്കാരിന് കനത്ത തിരിച്ചടി. പദ്ധതിയ്ക്ക് സർക്കാർ നൽകിയ പ്രാഥമികാനുമതി ഹൈക്കോടതി റദ്ദാക്കി. വിശദമായ പഠനം…
തിരുനാവായ ക്ഷേത്രത്തിൽ കുംഭമേളയുടെ ആരവം തുടങ്ങി ! ഒരുക്കങ്ങൾ വേഗത്തിലാക്കി സംഘാടക സമിതി ! ലോഗോ പ്രകാശനം ചെയ്‌ത് ഗവർണർ…
കൊല്ലം : ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും. കൊല്ലം വിജിലൻസ് കോടതിയുടേതാണ് സുപ്രധാന ഉത്തരവ്. മുഴുവൻ രേഖകളും അന്വേഷണ ഏജൻസികൾക്ക്…
ഉസ്മാൻ ഹാദിയുടെ മരണത്തിന് പിന്നാലെ ബംഗ്ലാദേശിൽ കലാപം ! ഇന്ത്യയെ പാഠം പഠിപ്പിക്കുമെന്ന് ഭീഷണി ! ബംഗ്ലാദേശിൽ കനത്ത ജാഗ്രത…
ദേശീയ തൊഴിലുറപ്പ് പദ്ധതി ഇനി ഓർമ്മ ! അഴിമതിയും കെടുകാര്യസ്ഥതയും ഇല്ലാതാക്കാൻ നിയമം ഭേദഗതി ചെയ്‌ത് കേന്ദ്ര സർക്കാർ !…