AHAMMADTHA
കൊച്ചി: ഇന്നലെ രാജ്യത്തെ ഞെട്ടിച്ച മംഗളൂരു സ്ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ മലയാളിയായ അബ്ദുൾ മൈതീൻ അഹമ്മദ് താഹ എന്ന് കണ്ടെത്തൽ. ഷെരീക്കിന് സ്ഫോടനത്തിന് വേണ്ട സഹായങ്ങൾ ചെയ്തത് ഇയാളാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ധനസഹായവും നൽകിയിട്ടുണ്ട്.
നിലവിൽ അബ്ദുൾ മൈതീൻ അഹമ്മദ് താഹ ദുബൈയിലെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാൾ ഐഎസ് അൽഹിന്ദ് മൊഡ്യൂളിന്റെ ഭാഗമാണ്. ശിവമോഗയിലെ തീർത്തല്ലി സ്വദേശിയാണ് അബ്ദുൾ മൈതീൻ താഹ.
അതേസമയം, മംഗളൂരു ഓട്ടോ സ്‌ഫോടനക്കേസ് കേരളത്തിലേക്കും അന്വേഷണമെന്ന് റിപ്പോർട്ട്. ഐഎസ് ബന്ധം സ്ഥിരീകരിച്ച പ്രതി ഷാരിക് ആലുവയിൽ എത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്‌ഫോടനത്തെക്കുറിച്ച് തീവ്രവാദ വിരുദ്ധ സ്‌ക്വാഡും അന്വേഷണം തുടങ്ങിയിട്ടുണ്ട്. എടിഎസ് സംഘം മംഗളൂരുവിലെത്തി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഷാരിക്കിൽ നിന്ന് വിവരങ്ങൾ തേടി. കൂടാതെ ഷാരിക്കിന് അന്താരാഷ്ട്ര ബന്ധമുള്ളതായും പോലീസ് വ്യക്തമാക്കി. ഭീകരരുമായുള്ള പ്രതിയുടെ ബന്ധം അന്വേഷിക്കാൻ കേസ് ഐഐഎ ഏറ്റെടുക്കും.
സ്‌ഫോടനത്തിന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് പ്രതി ഷാരിക് ആലുവയിലെത്തിയത്. ആമസോൺ വഴി ഓർഡർ ചെയ്ത സ്‌ഫോടന സാമഗ്രികൾ ആലുവയിലായിരുന്നു ഡെലിവറി ചെയ്തത്. ഇത് കൈപ്പറ്റാനാണ് പ്രതി കേരളത്തിലെത്തിയതെന്നാണ് പ്രാഥമിക വിവരം. കൂടാതെ പ്രതിക്ക് എറണാകുളത്തെ ചിലരിൽ സഹായം ലഭിച്ചതായും സൂചനകളുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഷാരിക് നിരവധി തവണ കേരളം സന്ദർശിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു. ഈ സാഹചര്യത്തിൽ ആലുവയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്താനും സാധ്യതയുണ്ട്.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…