ബദിയടുക്ക: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത വെളിവാക്കുന്ന ദുഖകരമായ മറ്റൊരു സംഭവം കൂടി സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു ക്ലബ്ബിൽ, ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതിനു പിന്നാലെ കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലും സമാനമായ സംഭവം ഉണ്ടായി.
ഇന്നലെ വൈകിട്ടോടെയാണ് കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്ര ഷെഡിനടുത്തുള്ള അക്കേഷ്യമരത്തില്‍ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയില്‍ കണ്ടത്.
വൈകുന്നേരങ്ങളില്‍ ഈ പ്രദേശം സമൂഹദ്രോഹികളുടെ താവളമാകുന്നുവെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കവും മറ്റേ കീരിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കവുമുണ്ട്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…