Saturday, October 3, 2026

“പ്രബുദ്ധ കേരളം” തന്നെ; കാസർകോട്ട്, കീരികളെ കൊന്നു കെട്ടിത്തൂക്കി

ബദിയടുക്ക: മിണ്ടാപ്രാണികളോടുള്ള മനുഷ്യന്റെ ക്രൂരത വെളിവാക്കുന്ന ദുഖകരമായ മറ്റൊരു സംഭവം കൂടി സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ഒരു ക്ലബ്ബിൽ, ഗര്‍ഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതിനു പിന്നാലെ കാസര്‍കോട് ജില്ലയിലെ കുമ്പഡാജെയിലും സമാനമായ സംഭവം ഉണ്ടായി.

ഇന്നലെ വൈകിട്ടോടെയാണ് കുമ്പഡാജെ മാര്‍പ്പിനടുക്ക ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുസമീപം ഒരു സ്വകാര്യവ്യക്തിയുടെ കൊപ്ര ഷെഡിനടുത്തുള്ള അക്കേഷ്യമരത്തില്‍ രണ്ട് കീരികളെ കൊന്ന് കെട്ടിത്തൂക്കിയനിലയില്‍ കണ്ടത്.

വൈകുന്നേരങ്ങളില്‍ ഈ പ്രദേശം സമൂഹദ്രോഹികളുടെ താവളമാകുന്നുവെന്ന് നാട്ടുകാര്‍ക്ക് പരാതിയുണ്ട്. ഒരു കീരിയുടെ ജഡത്തിന് നാലുദിവസത്തെ പഴക്കവും മറ്റേ കീരിയുടെ ജഡത്തിന് രണ്ടുദിവസത്തെ പഴക്കവുമുണ്ട്. ഇതുസംബന്ധിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയതായി നാട്ടുകാര്‍ പറഞ്ഞു.

Related Articles

Latest Articles