manju warrier soubin shahir
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും സൗബിൻ ഷാഹിറും ഒന്നിക്കുന്ന ചിത്രമാണ് വെള്ളരിക്കാ പട്ടണം. ഇരുവരെയും കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ചെങ്ങന്നൂരിലും പരിസര പ്രദേശങ്ങളിലുമായി ആരംഭിച്ചിരിക്കുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം ലൊക്കേഷനിൽ ജോയിൻ ചെയ്ത മഞ്ജു വാര്യർ സൗബിൻ ഷാഹിറിനൊപ്പം കോമ്പിനേഷൻ സീനുകളിൽ ഇന്നലെ മുതൽ തന്നെ അഭിനയിച്ചു തുടങ്ങി. ആദ്യമായാണ് മഞ്ജു വും സൗബിനും പ്രധാന വേഷങ്ങളിൽ ഒരുമിക്കുന്നത്.
ഇത്തവണ ഏറെ രസകരമായ കഥാപാത്രത്തെയാണ് വെള്ളരിക്കാ പട്ടണത്തിൽ മഞ്ജുവും,സൗബിൻനും അവതരിപ്പിക്കുന്നത്. നേരത്തെ സന്തോഷ് ശിവൻ സംവിധാനം ചെയ്ത ജാക്ക് ആന്റ് ജില്ലിലും ഇരുവരും ഒരുമിച്ചിരുന്നു. എന്നാൽ ചിത്രത്തിൽ ഓഡിഷനിലൂടെ തിരഞ്ഞെടുത്ത മുപ്പതിലധികം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് നാൽപ്പത്തിഅഞ്ചു ദിവസത്തെ ചിത്രീകരണമാണ് പ്ലാൻ ചെയ്തിട്ടുള്ളത്. മഹേഷ് വെട്ടിയാറും മാദ്ധ്യമ പ്രവർത്തകനായ എസ്.ശരത് കൃഷ്ണയും ചേർന്നാണ് രചന. ഫുൾ ഓൺ സ്റ്റുഡിയോസ് നിർമിക്കുന്ന ചിത്രത്തിന് അലക്സ് പുളിക്കലാണ് ഛായാഗ്രഹണം. സച്ചിൻ മന്നത്ത് ആണ് സംഗീതം. ഗാനങ്ങൾ വിനായക് ശശികുമാർ. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷൻ ഡിസൈനർ. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി കട്ടപ്പന.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന് വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…