മഞ്ജുവാര്യരും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം മേരി ആവാസ് സുനോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര് ഏറ്റെടുത്ത് ആരാധകര്. ജി.പ്രജേഷ് സെന് ആണ് സംവിധാനം. യൂണിവേഴ്സല് സിനിമയുടെ ബാനറില് ബി.രാകേഷ് ചിത്രം നിര്മിച്ചിരിക്കുന്നു. ക്യാപ്റ്റന്, വെള്ളം എന്നീ സൂപ്പര്ഹിറ്റുകള്ക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്
മേരി ആവാസ് സുനോ എന്ന പ്രത്യേകതയുമുണ്ട്.ഒരുമിച്ചിരുന്ന് പൊട്ടിച്ചിരിക്കുന്ന ജയസൂര്യയും മഞ്ജുവുമാണ് പോസ്റ്ററില് ഉള്ളത്.
മേരി ആവാസ് സുനോയില് റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറാണ് മഞ്ജുവാര്യരുടെ കഥാപാത്രം. ശിവദയും പ്രധാനവേഷത്തില് എത്തുന്ന ചിത്രത്തില് ജോണി ആന്റണി, ഗൗതമി നായര്, സോഹന് സീനുലാല്, സുധീര് കരമന,ജി.സുരേഷ് കുമാര്, ദേവി അജിത്, മിഥുന്.എ.ഇ എന്നിവരും അഭിനയിച്ചിരിക്കുന്നു. പ്രമുഖ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും അതിഥി വേഷത്തിലെത്തുന്നുണ്ട്. തിരുവനന്തപുരമായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്. ഛായാഗ്രഹണം വിനോദ് ഇല്ലംപള്ളി. കോ.പ്രൊഡ്യൂസേഴ്സ് വിജയകുമാര് പാലക്കുന്ന്, ആന് സരിഗ.
ബി.കെ ഹരിനാരായണന്റെ വരികള്ക്ക് എം.ജയചന്ദ്രനാണ് സംഗീതം നല്കിയിരിക്കുന്നത്. ഹരിചരണ്, സന്തോഷ്കേശവ്, ജിതിന് രാജ്,ആന് ആമി എന്നിവര് പാട്ടുകള് പാടിയിരിക്കുന്നു. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനര് ബാദുഷ.എന്.എം.
ക്യാമറ സെക്കന്റ് യൂണിറ്റ്- നൗഷാദ് ഷെരീഫ്, കലാസംവിധാനം- ത്യാഗു തവനൂര്,, പ്രൊഡക്ഷന് കണ്ട്രോളര്- ജിത്ത് പിരപ്പന്കോട്,
മേക്കപ്പ്- പ്രദീപ് രംഗന്, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.
സൗണ്ട് ഡിസൈന് – അരുണ വര്മ, പശ്ചാത്തലസംഗീതം- യാക്സണ് ഗ്യാരി പെരേര, നേഹ നായര്, വിഎഫ്എക്സ്- നിഥിന് റാം
ചീഫ് അസോസിയേറ്റ് ഡയറക്ടര്- ജിബിന് ജോണ്, സ്റ്റില്സ്- ലെബിസണ് ഗോപി, പിആര്ഒ -വാഴൂര് ജോസ്, ആതിര ദില്ജിത്ത്,
ഡിസൈന്-താമിര് ഓകെ, അസോസിയേറ്റ് ഡയറക്ടേഴ്സ്- വിഷ്ണു രവികുമാര്, ഷിജു സുലൈഖ ബഷീര്, ഡയറക്ടേഴ്സ് അസിസ്റ്റന്റ് – എം.കുഞ്ഞാപ്പ
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…