Explosives
ഭുവനേശ്വർ: ഒഡീഷയിൽ ഭീകരരുടെ (Terrorists) പദ്ധതി പൊളിച്ചടുക്കി സുരക്ഷാസേന. കോരാപുട്ട് ജില്ലയിലാണ് സംഭവം. ഇവിടെനിന്നും അഞ്ച് കിലോ ഐഇഡി സ്‌ഫോടക വസ്തുക്കൾ ഉൾപ്പെടെ വൻ സ്ഫോടകശേഖരമാണ് സേന പിടിച്ചെടുത്തത്. സംഭവത്തെ തുടർന്ന് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി സേന അന്വേഷണം ആരംഭിച്ചു. കണ്ടെത്തിയ ഐഇഡി സ്‌ഫോടക വസ്തുക്കൾ സൈന്യം നിർവീര്യമാക്കിയതായി അറിയിച്ചു.
ബിഎസ്എഫിന്റെ 151 ബറ്റാലിയൻ നടത്തിയ തിരച്ചിലിലാണ് ഐഇഡികൾ (IED Seized)കണ്ടെത്തിയത്.
അറ്റകുറ്റപ്പണികൾക്കായി പൊളിച്ചിട്ടിരുന്ന രാമഗിരി ഗുപ്‌തേശ്വർ റോഡിലെ പൂജാരിപുത് ചൗക്കിന് സമീപമാണ് സ്ഫോടകവസ്തു ഒളിപ്പിച്ചിരുന്നത്. കോരാപുട്ട് ജില്ലയിലെ കമ്പനി ഓപ്പറേറ്റിംഗ് ബേസിൽ (സിഒബി) നിന്നും ഏകദേശം അഞ്ച് കിലോമീറ്റർ അകലെയാണ് ഇവ കണ്ടെത്തിയതെന്ന് സുരക്ഷാസേന വ്യക്തമാക്കി. അതിർത്തി സംരക്ഷണ സേനയ്‌ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രദേശത്ത് പരിശോധന നടത്തിയത്.
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…