SPECIAL STORY

മാറാട് നിന്നുയർന്ന നിലവിളികൾ ഇന്നും കേരളത്തിന്റെ കാതുകളിൽ മുഴങ്ങുന്നു; ഏകപക്ഷീയ കൊലപാതകങ്ങളുടെയും നീതി നിഷേധത്തിന്റെയും നിരവധി വർഷങ്ങൾ പിന്നിട്ട ഹിന്ദു ഇന്നും തീവ്രവാദ വിരുദ്ധ പോരാട്ടം തുടരുന്നു.

മത നിരപേക്ഷതയുടെയും സാക്ഷരതയുടെയും രാഷ്‌ട്രീയ പ്രബുദ്ധതയുടേയും പേരില്‍ അഭിമാനം കൊള്ളുന്ന കേരളത്തിന്റെ ഉള്ളിന്റെ ഉള്ളില്‍ മതമൗലിക വാദത്തിന്റെയും രാഷ്‌ട്രവിരുദ്ധതയുടേയും വിത്തുകളുണ്ടായിരുന്നുവെന്ന് ലോകം കണ്ട സംഭവങ്ങളിലൊന്നാണ് മാറാട് കൂട്ടാട്ടക്കൊല. 2003 മെയ് 02 ന് മീൻപിടിത്തം കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന മൽസ്യത്തൊഴിലാളികളെ ഒരു സംഘം മുസ്‌ലീം ഭീകരർ മാരകായുധങ്ങളുമായി വെട്ടിയും കുത്തിയും ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നു. ഹിന്ദു വംശ ഹത്യയായിരുന്നു ലക്ഷ്യം. എട്ടുപേര്‍ കൊല്ലപ്പെടുകയും, പതിനഞ്ചു പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. കേരളത്തിന്റെ തീര പ്രദേശങ്ങളില്‍, ഭീകര വാദ സംഘടനകള്‍, ഹിന്ദു ഉന്മൂലനത്തിന് പദ്ധതിയിട്ടതായും, രാഷ്‌ട്ര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നിര്‍ബാധം നടത്തുന്നതായും സൈനിക ഇന്റെലിജൻസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചതിനു പിന്നാലെയാണ്, മെയ് 2ാം തിയതി വൈകിട്ട് ഏഴു മണിയോടെ കടല്‍ത്തീരത്തെ ചോരയില്‍ മുക്കിയ കൂട്ടക്കുരുതി അരങ്ങേറിയത്. മതം തലക്കു പിടിച്ച അക്രമികൾ അരിഞ്ഞു വീഴ്ത്തിയ സാധാരണക്കാരുടെ കുടുംബങ്ങളിൽ നിന്നുയർന്ന കൂട്ടക്കരച്ചിൽ ഇന്നീ പത്തൊൻപതാം വർഷത്തിലും കേരളത്തിന്റെ കാതുകളിൽ ഭീതിയോടെ മുഴങ്ങുന്നുണ്ട്.

ഇസ്‌ലാമിക തീവ്രവാദികൾക്ക് കേരളത്തിലെ രാഷ്ട്രീയ നേതൃത്വം നൽകുന്ന അപകടകരമായ പിന്തുണ കൂടുതൽ വ്യക്തമായ സംഭവമാണ് മാറാട് കലാപം. സംഭവത്തെ കുറിച്ച് ജുഡീഷ്യൽ അനേഷണം നടത്തിയ തോമസ് പി ജോസഫിന്റെ റിപ്പോർട്ടിൽ അന്നത്തെ ഭരണമുന്നണിയിലെ സുപ്രധാന കക്ഷിയായ മുസ്ലിം ലീഗിന്റെയും തീവ്രവാദ സംഘടനയായ എൻ ഡി എഫിന്റെയും സംസ്ഥാന നേതൃത്വങ്ങൾക്ക് കലാപത്തെക്കുറിച്ച് മുൻകൂട്ടിയറിയാമായിരുന്നു എന്ന കണ്ടെത്തലുണ്ട്. സംഭവത്തില്‍ കോണ്‍ഗ്രസ്സിന്റെ ഉന്നത നേതാവിന് വരെ പങ്കുള്ളതായി അന്വേഷണ ഉദ്യോഗസ്ഥര്‍ ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തിയിരുന്നു. കൂട്ടക്കൊലയ്‌ക്ക് ശേഷം അടുത്തുള്ള, മാറാട് പള്ളിയില്‍ നിന്നും, രക്തം പുരണ്ട വാളുകള്‍ പോലീസ് കണ്ടെത്തിയിരുന്നു. പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനെത്തിയ പോലീസിനെ തടഞ്ഞതും, പള്ളിയില്‍ രക്തക്കറ കഴുകി കളയാന്‍ നേതൃത്വം നൽകിയതും അന്നത്തെ കേന്ദ്രമന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ ഇ അഹമ്മദായിരുന്നു.

പ്രതികളെ സംരക്ഷിക്കാൻ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചിറങ്ങിയപ്പോൾ നീതിക്കുവേണ്ടി ഹിന്ദു സംഘടനകൾക്ക് ത്യാഗപൂർണ്ണമായ പോരാട്ടം നടത്തേണ്ടിവന്നു. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ മുന്നില്‍ നിന്ന് നയിച്ച, മാറാട് പ്രക്ഷോഭ സമരങ്ങള്‍, ചരിത്രത്താളുകളില്‍ ഹിന്ദു ഏകതയുടെയും സമര വീര്യത്തിന്റെയും ജ്വലിക്കുന്ന ഏടുകളാണ്. ഇരകൾക്ക് നീതിപൂർവകമായ നഷ്ടപരിഹാരമെത്തിക്കുവാനും അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കാൻ കഴിഞ്ഞു. സിബിഐ അന്വേഷണമാവശ്യപ്പെട്ട്, ഹിന്ദു ഐക്യവേദിയും, തെരുവില്‍ പ്രതിഷേധം ശക്തമാക്കി. അന്നത്തെ അന്വേഷണ സംഘത്തലവന്‍ സി.എം.പ്രദീപ് കുമാര്‍ ഉള്‍പ്പെടെ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ സിബിഐ, ഗൂഢാലോചന അന്വേഷണം ഏറ്റെടുത്തു. സംഭവത്തില്‍ 62 പ്രതികള്‍ക്ക് മാറാട് പ്രത്യേക കോടതിയും, 24 പേര്‍ക്ക് ഹൈക്കോടതിയും, ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. എന്നാല്‍ സംഭവത്തിലെ ഗൂഢാലോചനയും, രാജ്യാന്തര ബന്ധവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം നിഷേധിക്കപ്പെട്ടു. കേന്ദ്ര ഏജന്‍സി അന്വേഷണമെന്ന, ജുഡീഷ്യല്‍ കമ്മീഷന്‍ നിര്‍ദേശവും, ഹൈക്കോടതി വിധിയും, അട്ടിമറിക്കപ്പെട്ടു.

വർഗീയവാദികൾക്കും രാജ്യ വിരുദ്ധ സംഘടനകൾക്കും പരിധിയില്ലാത്ത പിന്തുണ നൽകുക എന്ന ഉദ്യമം ഇന്ന് സിപിഎമ്മും എൽ ഡി എഫും ഏറ്റെടുത്തിരിക്കുന്നു. ആളുകളെ വെട്ടിയരിഞ്ഞു കൊല്ലുന്ന മതവാദികൾ ഇന്നും കേരളത്തിൽ അഴിഞ്ഞാടുകയാണ്. നീതി നിഷേധിക്കപ്പെടുന്നു. പ്രതികൾക്ക് എല്ലാവിധ സഹായവും സംരക്ഷണവും നൽകുകയാണ് ഭരണകൂടം. ഇസ്‌ലാമിക തീവ്രവാദം എല്ലാ സീമകളും ലംഘിച്ച് മുന്നേറുകയാണ് സംസ്ഥാനത്ത്. പ്രതിരോധം ഹിന്ദുവിന്റെ മാത്രമല്ല പരിഷ്‌കൃത സമൂഹത്തിന്റെ മൊത്തം ആവശ്യമാണെന്ന തിരിച്ചറിവ് സമൂഹത്തിൽ ചർച്ചയായിത്തുടങ്ങിയിരിക്കുന്നു എന്നത് മാത്രമാണാശ്വാസം.

B4 Admin

Recent Posts

ചോദിക്കാതെ പറഞ്ഞ വിശദീകരണം ചതിച്ചു. വാഹന വിവാദത്തില്‍ മന്ത്രി കെ.എം. ഷാജി വീണ്ടും പ്രതിരോധത്തില്‍. വാഹനം കൊടുത്തതേയില്ലെന്ന് ഗസ്റ്റ് ഹൗസ് മാനേജര്‍

മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…

38 minutes ago

100 കി.മീ വേഗത്തില്‍ പായുന്ന കാറിന് മുകളില്‍ കിടന്ന് പൊലീസുകാരന്‍. കോയമ്പത്തൂരില്‍ വന്‍ ചേസിനൊടുവില്‍ ലഹരിവേട്ട

ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…

1 hour ago

പാകിസ്ഥാന് മുന്നറിയിപ്പുമായി ഭാരതം. ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം സജ്ജമെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ രാജ സുബ്രഹ്മണി

ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…

14 hours ago

വയോധികയുടെ കാലില്‍ തൊട്ടുതൊഴുത് ആലിംഗനവും ചെയ്ത് 13 ലക്ഷത്തിന്റെ സ്വര്‍ണവും കവര്‍ന്ന് യുവതി

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടണില്‍ 78-കാരിയായ ഇന്ത്യന്‍ വംശജയുടെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ കാറിലെത്തിയ യുവതി കവര്‍ന്നു. ജൂലൈ 28-ന്…

14 hours ago

പാകിസ്ഥാന്റെ കശ്മീര്‍ വ്യാജ പ്രചാരണങ്ങള്‍ക്ക് മറുപടി. പാകിസ്ഥാന്റെ അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിനെതിരെ വിരല്‍ചൂണ്ടി ഭാരതം. യു.എന്‍ സമ്മേളനത്തില്‍ വിദേശകാര്യ മന്ത്രി ജയശങ്കര്‍ ആഞ്ഞടിച്ചപ്പോള്‍

ഐക്യരാഷ്ട്രസഭയുടെ 81-ാമത് പൊതുസഭ സമ്മേളനത്തില്‍ പാകിസ്ഥാന്റെ അതിര്‍ത്തികടന്നുള്ള ഭീകരവാദ നയങ്ങള്‍ക്കെതിരെ കടുത്ത ഭാഷയില്‍ പ്രതികരിച്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.…

15 hours ago

സര്‍ക്കാര്‍ ബോര്‍ഡ് വിവാദം. മോട്ടോര്‍ വാഹന ചട്ടങ്ങളെ വെല്ലുവിളിച്ച് മന്ത്രി ഷാജിയുടെ വിചിത്ര വാദം. കെ.എം.ഷാജി ലംഘിച്ചത് 2015-ലെ ഗതാഗത വകുപ്പ് ഉത്തരവ്

കൊച്ചി : സ്വകാര്യ ആഡംബര വാഹനത്തില്‍ സര്‍ക്കാര്‍ ബോര്‍ഡ് വച്ച് യാത്ര ചെയ്തതിനെ ന്യായീകരിച്ച് മന്ത്രി കെ. എം. ഷാജി…

16 hours ago