കൊച്ചി: മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കാന്‍ നഗരസഭയ്ക്കും സര്‍ക്കാരിനും മുന്നില്‍ ഇനി ശേഷിക്കുന്നത് രണ്ട് ദിവസം മാത്രമാണെന്നിരിക്കെ, വീണ്ടും ആശയക്കുഴപ്പം. നഗരസഭ വാടകയ്ക്ക് താമസിക്കാന്‍ എടുത്ത് നല്‍കിയ ഫ്‌ലാറ്റുകളില്‍ പലതും ഒഴിവില്ലെന്നും, ഒഴിഞ്ഞുപോകാന്‍ ഇനിയും സമയം വേണമെന്നും ഒരു വിഭാഗം ഫ്‌ളാറ്റുടമകള്‍ ആവശ്യപ്പെട്ടു.
മാത്രമല്ല, ലോണെടുത്താണ് പല ഫ്‌ളാറ്റുകളും വാങ്ങിയതെന്നും, വാടകയും ലോണ്‍ തിരിച്ചടവും കൂടി അടയ്ക്കാനാകില്ലെന്നും മറ്റൊരു വിഭാഗം ഫ്‌ലാറ്റുടമകള്‍ പറയുന്നു. വാടകയ്ക്ക് താമസിക്കുന്നവര്‍ മാത്രമാണ് ഇപ്പോള്‍ ഒഴിഞ്ഞുപോയിട്ടുള്ളതെന്നാണ് മറ്റൊരു വിഭാഗം ഫ്‌ളാറ്റുടമകള്‍ പറയുന്നത്.
അതേസമയം, ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്കെതിരായ അന്വേഷണം ക്രൈംബ്രാഞ്ച് തുടങ്ങിക്കഴിഞ്ഞു. മരട് നഗരസഭയിലെത്തി കെട്ടിടങ്ങള്‍ക്ക് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് പരിശോധന നടത്തുകയാണ് ക്രൈംബ്രാഞ്ച്. ഫയലുകളെല്ലാം ഇന്ന് തന്നെ പരിശോധിക്കാനാണ് തീരുമാനം.
എന്നാല്‍, ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്ന നടപടികള്‍ ത്വരിതഗതിയില്‍ പൂര്‍ത്തിയാക്കാന്‍ തന്നെയാണ് നഗരസഭയുടെ തീരുമാനം. എല്ലാവരെയും ഒഴിപ്പിച്ച ശേഷം നഷ്ടപരിഹാരം പെട്ടെന്ന് തന്നെ കൈമാറി ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ക്കുള്ള കര്‍മ്മപദ്ധതി തയ്യാറാണ്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…