കൊച്ചി: മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ ഒക്ടോബർ നാലിന് പൊളിച്ചു തുടങ്ങുമെന്ന് നഗരസഭ. 60 ദിവസത്തിനകം പൂർത്തിയാക്കും. നഗരസഭയ്ക്കാണ് പൊളിക്കലിന്റെ ചുമതല. ചീഫ് എൻജിനിയർ നൽകിയ രൂപരേഖ ചെറിയ ഭേദഗതികളോടെ നഗരസഭാ സെക്രട്ടറി സർക്കാരിന് നൽകും. ഇതാണ് സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലത്തിനൊപ്പം നൽകുക. ഫ്ളാറ്റ് പൊളിക്കുന്നതിന് പത്തിന കർമപദ്ധതിയാണ് തയ്യാറാക്കിയത്. തിങ്കളാഴ്ച കോടതിയുടെ രൂക്ഷമായ വിമർശനം നേരിട്ട സാഹചര്യത്തിലാണ് രൂപരേഖ തയ്യാറാക്കിയത്.
വിവാദമായ നാലുഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിക്കാൻ കെ.എസ്.ഇ.ബി.ക്കും വാട്ടർ അതോറിറ്റിക്കും നഗരസഭ കത്തുനൽകി. സർക്കാർതലത്തിലെ നിർദേശത്തെത്തുടർന്നാണിത്. മൂന്നു ദിവസത്തിനകം നടപടി സ്വീകരിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഫ്ലാറ്റുടമകളെ ഒഴിയാൻ പ്രേരിപ്പിക്കുന്നതിനാണ് ഈ നീക്കം.
മരടിലെ ഇപ്പോഴത്തെ സെക്രട്ടറി ഈ മാസം അഞ്ചിനാണ് ചുമതലയേറ്റിരുന്നത്. ഫ്ളാറ്റുകൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നോട്ടീസ് നൽകാൻ നിലവിലെ സെക്രട്ടറി എത്തിയിരുന്നെങ്കിലും ഉടമകൾ കൈപ്പറ്റിയിരുന്നില്ല. തുടർന്ന് മതിലിൽ ഒട്ടിച്ച് മടങ്ങുകയായിരുന്നു.
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…
നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…
കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…