കൊച്ചി: പുനരധിവാസം ഉറപ്പാക്കാതെ മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഇറങ്ങില്ലെന്ന് ഉടമകൾ . മതിയായ താമസസൗകര്യം ഉറപ്പാക്കിയാല്‍ രണ്ടാഴ്ചയ്ക്കകം ഇറങ്ങാമെന്നാണ് ഉടമകളുടെ നിലപാട്. മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിരിക്കെയാണ് നിലപാട് കടുപ്പിച്ച് ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.
ആളുകളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്താന്‍ നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ ബുധനാഴ്ച രാവിലെ ഫ്‌ളാറ്റുകളിലെത്തിയിരുന്നു. സാവകാശം നീട്ടിനല്‍കണമെന്നും വീട്ടുപകരണങ്ങളും മറ്റും മുകളിലെ നിലകളില്‍നിന്ന് താഴെയിറക്കാന്‍ മതിയായ ലിഫ്റ്റ് സൗകര്യങ്ങളില്ലെന്നും താമസക്കാര്‍ നഗരസഭ സെക്രട്ടറിയെ അറിയിച്ചു.
എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിഞ്ഞുപോകാനുള്ള സമയപരിധി വ്യാഴാഴ്ച അവസാനിക്കുമെന്നും താത്കാലികമായി പുന:സ്ഥാപിച്ച വൈദ്യുതിബന്ധവും അന്നേദിവസം വിച്ഛേദിക്കുമെന്നും അധികൃതര്‍ ഉടമകളോട് വ്യക്തമാക്കി. ഒഴിഞ്ഞുപോകാനുള്ള സമയപരിധി 16-ാം തീയതി വരെ നീട്ടിയാല്‍ ഉപകാരപ്രദമാകുമെന്നായിരുന്നു താമസക്കാരുടെ പ്രതികരണം.
ഫ്‌ളാറ്റുകള്‍ ഒഴിപ്പിക്കുന്നതിൻ്റെ ചുമതലയുള്ള സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ ഐ.എ.എസ്. ഇന്ന് വൈകിട്ട് ഇവിടേക്ക് എത്തുമെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അദ്ദേഹത്തെ നേരില്‍ക്കണ്ട് നിലവിലെ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാനാണ് ഉടമകളുടെ തീരുമാനം . ഒഴിഞ്ഞുപോകുന്നവര്‍ക്കായി സര്‍ക്കാര്‍ നല്‍കിയ താത്കാലിക താമസസൗകര്യങ്ങളില്‍ തൃപ്തരല്ലെന്ന് ഉടമകൾ നേരെത്തെ പരാതി പറഞ്ഞിരുന്നു
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…