കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ തകര്‍ക്കുന്ന സ്ഫോടനം മിക്കവാറും രാവിലെയാകുമെന്ന് സൂചന. കാറ്റ് കുറവുള്ള സമയം എന്ന നിലയ്ക്കാണിത്. ആറു മണിക്കൂര്‍ മുേമ്ബ സമീപവാസികളെ ഒഴിപ്പിക്കും. ഗതാഗതവും തടയേണ്ടതിനാല്‍ തിരക്ക് കുറവുള്ള സമയമാകും പരിഗണിക്കുക. കാലാവസ്ഥ കൂടി പരിഗണിച്ചാകും അന്തിമ തീരുമാനമെടുക്കുക.
താഴെ മുതല്‍ അഞ്ച് നില വരെയാകും സ്‌ഫോടകവസ്തുക്കള്‍ നിറയ്ക്കുക. മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ പൊട്ടിക്കും. താഴെ നിന്ന് പൊട്ടിത്തുടങ്ങുന്നതിനാല്‍ കെട്ടിടം നേരേ താഴേക്ക് പതിക്കുമെന്നാണ് കണക്കുകൂട്ടല്‍. പൊളിക്കുന്ന ഏജന്‍സികള്‍ക്ക് മൈനിങ് എന്‍ജിനീയര്‍മാര്‍ ഒപ്പമുണ്ടാകണം.
കൊച്ചിയില്‍നിന്ന് സ്ഫോടകവസ്തുക്കള്‍ വാങ്ങാന്‍, സര്‍ക്കാര്‍ നിയോഗിച്ച സാങ്കേതിക സമിതി അനുമതി നല്‍കിയിട്ടുണ്ട്. പ്രത്യേക വാഹനങ്ങളിലാകും ഇത് കൊണ്ടുവരിക. ഏജന്‍സികളുടെ സാങ്കേതിക വിദഗ്ദ്ധരില്‍ ഷോട്ട് ഫയററും (പെസോയുടെ ലൈസന്‍സുള്ളയാള്‍) ബ്ലാസ്റ്റേഴ്‌സും (മൈന്‍സ് ഡയറക്ടറേറ്റിന്റെ ലൈസന്‍സുള്ളയാള്‍) വേണം.
ഏറ്റവും അപകട സാധ്യത കുറഞ്ഞ കെട്ടിടമാകും ആദ്യം തകര്‍ക്കുക. ഇത് ആളുകളില്‍ വിശ്വാസം ഉണ്ടാക്കും. സമീപത്ത് പൈതൃക കെട്ടിടങ്ങള്‍ ഉണ്ടെങ്കില്‍ ഇവ പ്രത്യേകം പരിരക്ഷിക്കും. തദ്ദേശ വകുപ്പ്, പി.ഡബ്ല്യു.ഡി. എന്നിവയുടെ എന്‍ജിനീയര്‍മാരാകും ഇതിന് നേതൃത്വം നല്‍കുക.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…