കൊച്ചി: പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ആളുകളെ ഞായറാഴ്ച മുതല്‍ ഒഴിപ്പിച്ചുതുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഫ്‌ളാറ്റ് ഉടമകള്‍. ഫ്‌ളാറ്റുകള്‍ പൊളിക്കാനും സര്‍ക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് പദ്ധതി.
മൂന്ന് മാസം കൊണ്ട് ഫ്‌ളാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇതുസംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ അധികൃതര്‍ കുടിവെള്ള വിതരണം നിര്‍ത്തി. ഇതോടെ ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റ്, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ ആല്‍ഫാ വെഞ്ചേഴ്‌സ്, ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റുകളാണു സുപ്രീംകോടതി ഉത്തരവുപ്രകാരം പൊളിച്ചുനീക്കേണ്ടത്. ഈ ഫ്‌ളാറ്റുകളിലായി ഏകദേശം മുന്നൂറോളം കുടുംബങ്ങളാണു താമസിക്കുന്നത്.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…