Thursday, May 23, 2024
spot_img

മരടിലെ ഫ്ളാറ്റില്‍ നിന്നും താമസക്കാരെ ഞായറാഴ്ച മുതല്‍ ഒഴിപ്പിക്കും, ഒക്ടോബര്‍ ഒന്നു മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാന്‍ പദ്ധതി

കൊച്ചി: പൊളിച്ചുനീക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റുകളില്‍നിന്ന് ആളുകളെ ഞായറാഴ്ച മുതല്‍ ഒഴിപ്പിച്ചുതുടങ്ങും. നാല് ദിവസം കൊണ്ട് ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ നീക്കം. അതേസമയം ഫ്‌ളാറ്റുകളില്‍നിന്ന് ഒഴിയില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ഫ്‌ളാറ്റ് ഉടമകള്‍. ഫ്‌ളാറ്റുകള്‍ പൊളിക്കാനും സര്‍ക്കാര്‍ ആക്ഷന്‍ പ്ലാന്‍ തയാറാക്കി. ഒക്ടോബര്‍ 11 മുതല്‍ ഫ്‌ളാറ്റുകള്‍ പൊളിക്കാനാണ് പദ്ധതി.

മൂന്ന് മാസം കൊണ്ട് ഫ്‌ളാറ്റ് പൊളിക്കല്‍ പൂര്‍ത്തിയാക്കും. 2020 ഫെബ്രുവരിയോടെ കെട്ടിടാവശിഷ്ടങ്ങളും നീക്കം ചെയ്യും. ഇതുസംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ സര്‍ക്കാര്‍ വെള്ളിയാഴ്ച സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ നാല് ഫ്‌ളാറ്റുകളിലെയും വൈദ്യുതിബന്ധം കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. ഇതിനു പിന്നാലെ അധികൃതര്‍ കുടിവെള്ള വിതരണം നിര്‍ത്തി. ഇതോടെ ഫ്‌ളാറ്റിനു മുന്നില്‍ ഉടമകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിട്ടുണ്ട്. കുണ്ടന്നൂര്‍ ഹോളി ഫെയ്ത്ത് അപ്പാര്‍ട്ട്‌മെന്റ്, ഗോള്‍ഡന്‍ കായലോരം, നെട്ടൂര്‍ ആല്‍ഫാ വെഞ്ചേഴ്‌സ്, ജെയ്ന്‍ കോറല്‍ കോവ്, ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്‌ളാറ്റുകളാണു സുപ്രീംകോടതി ഉത്തരവുപ്രകാരം പൊളിച്ചുനീക്കേണ്ടത്. ഈ ഫ്‌ളാറ്റുകളിലായി ഏകദേശം മുന്നൂറോളം കുടുംബങ്ങളാണു താമസിക്കുന്നത്.

Related Articles

Latest Articles