Categories: Kerala

ഫ്ലാറ്റുകളില്‍ നിന്ന് താമസക്കാര്‍ ഒഴിഞ്ഞു തുടങ്ങി; ഒക്ടോബര്‍ മൂന്നിനകം മരട് ഫ്‌ലാറ്റ് ഒഴിയും

കൊച്ചി: മരടില്‍ സുപ്രീംകോടതി പൊളിക്കാന്‍ നിര്‍ദേശിച്ച ഫ്ലാറ്റുകളില്‍ നിന്ന് ഒക്ടോബര്‍ മൂന്നിനുള്ളില്‍ താമസക്കാര്‍ ഒഴിയും. കലക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയില്‍ ഒഴിയാന്‍ തയാറാണെന്ന് ഫ്ലാറ്റ് ഉടമകള്‍ വ്യക്തമാക്കി. മൂന്നാം തീയതിക്ക് മുന്‍പ് ഒഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഇതിന് പരമാവധി ശ്രമിക്കുമെന്നും കോടതി ഉത്തരവായതിനാല്‍ പ്രതിഷേധങ്ങള്‍ക്കില്ലെന്നും ഫ്ലാറ്റുടമകള്‍ വ്യക്തമാക്കി.

മൂന്നിനുള്ളില്‍ ഒഴിപ്പിക്കല്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ 11 മുതല്‍ ഫ്ലാറ്റുകള്‍ പൊളിച്ചു തുടങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. നിയന്ത്രിത സ്‌ഫോടനത്തിലൂടെയായിരിക്കും ഫ്‌ലാറ്റ് പൊളിക്കുക. ഫ്ലാറ്റിലെ വിഛേദിച്ച വൈദ്യുതി, ശുദ്ധജല കണക്ഷനുകള്‍ ഇന്നലെ താല്‍ക്കാലികമായി പുനഃസ്ഥാപിച്ചു. ഉടമകള്‍ക്കു ഫ്‌ലാറ്റ് ഒഴിയാനുള്ള സൗകര്യത്തിനു വേണ്ടിയാണിത്.

ഫ്‌ലാറ്റ് ഉടമകള്‍ ഇന്നലെ ആരംഭിച്ച നിരാഹാര സമരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചു. മരട് ഭവനസംരക്ഷണ സമിതി ഭാരവാഹികള്‍ എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നായിരുന്നു ഇത്. ഫ്ലാറ്റില്‍ വാടകയ്ക്കു താമസിച്ചിരുന്നവര്‍ സാധനങ്ങള്‍ ഫ്ലാറ്റുകളില്‍ നിന്നു മാറ്റാന്‍ തുടങ്ങി. റവന്യു ഉദ്യോഗസ്ഥര്‍ ഫ്‌ലാറ്റുകളിലെത്തി ഉടമകളുടെ വിശദാംശങ്ങള്‍ ശേഖരിച്ചു. ഫ്ലാറ്റ് ഉടമകള്‍ക്കെല്ലാം ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കും.

ഫ്ലാറ്റുകള്‍ ഒഴിയുന്നവര്‍ക്കു താമസിക്കാനായി 510 അപാര്‍ട്ട്‌മെന്റുകളുടെ പട്ടിക അധികൃതര്‍ കൈമാറിയിട്ടുണ്ട്. ഇതിന്റെ വാടക ഫ്‌ലാറ്റ് ഉടമകള്‍ നല്‍കണം. വാടകയിനത്തില്‍ ഒരു ലക്ഷം രൂപ സര്‍ക്കാര്‍ നല്‍കണമെന്നാണ് ഫ്ലാറ്റ് ഉടമകളുടെ ആവശ്യം. ഇക്കാര്യത്തില്‍ കളക്ടര്‍ ഉറപ്പു നല്‍കിയില്ല.

ഫ്ലാറ്റുകള്‍ പൊളിച്ചശേഷം മൂന്ന് മാസത്തിനുള്ളില്‍ സ്ഥലം പൂര്‍വ സ്ഥിതിയിലാക്കി കൈമാറണമെന്ന ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം അധികൃതര്‍ പരിഗണിക്കും. ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്‍പ് ഇപ്പോഴത്തെ വിപണി വില തിട്ടപ്പെടുത്താന്‍ മൂന്നംഗസമിതി പരിശോധിക്കും. ഇതനുസരിച്ചു നഷ്ടപരിഹാരം നല്‍കണമെന്നാണ് ഫ്‌ലാറ്റ് ഉടമകളുടെ ആവശ്യം. ഇതു സുപ്രീം കോടതി നിയോഗിച്ച കമ്മിറ്റി തീരുമാനിക്കുമെന്ന് കലക്ടര്‍ വ്യക്തമാക്കി.

താല്‍ക്കാലിക നഷ്ടപരിഹാരത്തുകയായ 25 ലക്ഷം രൂപ മൂന്നാഴ്ചയ്ക്കകം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ ഉറപ്പു നല്‍കി. ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെയുള്ള വഞ്ചനക്കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ടോമിന്‍ ജെ തച്ചങ്കരി ഫ്ലാറ്റുകള്‍ സന്ദര്‍ശിച്ചു.

B4 Admin

Recent Posts

565 പുതിയ ശാഖകളും 22 ലക്ഷം കുടുംബങ്ങളും: ശതാബ്ദി ജനസമ്പർക്ക വിജയം ദില്ലിയിൽ അവതരിപ്പിച്ച് സംഘം

രാഷ്ട്ര വന്ദനം മഹാസംഗമത്തോടനുബന്ധിച്ച് ശതാബ്ദി വർഷത്തിൽ സംഘടിപ്പിച്ച വിപുലമായ ജനസമ്പർക്ക പ്രവർത്തനങ്ങളുടെയും സംഘടനാ വളർച്ചയുടെയും കണക്കുകൾ ദില്ലിയിൽ അവതരിപ്പിച്ചു. അഞ്ഞൂറ്റി…

3 hours ago

ശതാബ്ദിയുടെ നിറവിൽ ഭാരതത്തിന്റെ കരുത്തുറ്റ മുന്നേറ്റം: ‘രാഷ്ട്ര വന്ദനം’ സംഗമത്തിന് ദില്ലിയിൽ ഗംഭീര തുടക്കം

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറു വർഷം നീണ്ട നിസ്വാർത്ഥ സേവനത്തിനും സാംസ്കാരിക നവോത്ഥാനത്തിനും പൊൻതൂവലായി 'രാഷ്ട്ര വന്ദനം' മഹാസംഗമം തലസ്ഥാന…

4 hours ago

ലഹരിമുക്ത ഭാരതത്തിനായി കൈകോർക്കാം: ‘സഞ്ചാർ സാഥി’ ആപ്പിന്റെ നേട്ടങ്ങളും പങ്കുവെച്ച് പ്രധാനമന്ത്രിയുടെ 140-ാം മൻ കി ബാത്ത്!

ലഹരിമുക്ത ഭാരതം കെട്ടിപ്പടുക്കാൻ സമൂഹം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന ശക്തമായ ആഹ്വാനവും, സൈബർ സുരക്ഷയും ഡിജിറ്റൽ സാങ്കേതികവിദ്യയും ജനങ്ങളിലേക്ക് എത്തിക്കുന്ന 'സഞ്ചാർ…

4 hours ago

റാഞ്ചിയിൽ പുതിയ വീടൊരുക്കാൻ എം.എസ്. ധോണി: സാംബോ ഹില്ലിൽ രണ്ട് ഏക്കറോളം സ്ഥലത്ത് നിർമ്മാണം!

ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം എം.എസ്. ധോണി ജന്മനാടായ റാഞ്ചിയിൽ പുതിയ വീട് നിർമ്മിക്കാനുള്ള ഒരുക്കങ്ങളിലെന്ന് റിപ്പോർട്ടുകൾ. നഗരത്തിന്റെ മനോഹരമായ കാഴ്ചകൾ…

8 hours ago

എയർ ഇന്ത്യയിൽ വൻ അഴിച്ചുപണി: 30,000 ജീവനക്കാരുടെ ഘടന പുനഃപരിശോധിക്കുന്നു!

വ്യോമയാന മേഖലയിൽ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കാനും ചെലവുകൾ നിയന്ത്രിക്കാനുമായി വൻ മാറ്റങ്ങൾക്കൊരുങ്ങി എയർ ഇന്ത്യ. ഏകദേശം 30,000 ജീവനക്കാരുള്ള സ്ഥാപനത്തിന്റെ…

9 hours ago

തിരുപ്പറംകുണ്ഡ്രം കാർത്തിക ദീപത്തിന് അമിത് ഷായുടെ ആശംസ: അധർമ്മത്തെ നശിപ്പിക്കുന്ന മുരുകന്റെ വിജയവേലിന് സ്തുതിയർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി

തിരുപ്പറംകുണ്ഡ്രം മലമുകളിലെ ദീപത്തൂണിൽ കാർത്തിക ദീപം തെളിയിച്ചതിനെ സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഭഗവാൻ മുരുകന്റെ വിജയവേൽ…

20 hours ago