Categories: Kerala

വമ്പന്‍സ്രാവുകള്‍ കുടുങ്ങും; ബ്രിട്ടാസിനെ ചോദ്യം ചെയ്യണം

മരട് ഫ്ളാറ്റ് വിഷയത്തിൽ മുഖ്യമന്ത്രിയുടെ മാധ്യമഉപദേഷ്ടാവും കൈരളി ടി വി എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോണ്‍ ബ്രിട്ടാസുള്‍പ്പെടെയുള്ളവരെ ക്രൈം ബ്രാഞ്ച് എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ല. പൊതുപ്രവര്‍ത്തകന്‍ നിപുന്‍ ചെറിയാന്‍റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തിരിക്കുന്നത്.
പിണറായി വിജയന്‍റെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിനേയും, ഹോളി ഫെയ്ത്ത് ബിൽഡർ ഉടമ സാനി ഫ്രാൻസിസിനെയും മറ്റ് ഹോളി ഫെയ്ത്ത് നിക്ഷേപകരേയും ചോദ്യം ചെയ്യുന്നില്ലഎന്ന ചോദ്യവുമായാണ് നിപുന്‍ ചെറിയാന്‍ ഫേസ്ബുക്ക് കുറിപ്പ് തുടങ്ങുന്നത്.

ചെയ്ത നിയമലംഘനങ്ങള്‍ ഓരോന്നും അക്കമിട്ട് നിരത്തി ബ്രിട്ടാസുള്‍പ്പെടെയുള്ള നിയമലംഘകരെ അടിച്ചിരുത്തുകയാണ് നിപുന്‍ ചെറിയാന്‍ തന്‍റെ കുറിപ്പിലൂടെ.
ഹോളി ഫെയ്ത്ത് ഫ്ലാറ്റ് സമുച്ചയത്തിൽ തന്റെ നിക്ഷേപത്തെ കുറിച്ച് ജോൺ ബ്രിട്ടാസ് പറഞ്ഞതെല്ലാം കള്ളം എന്ന് വ്യക്തമാണ്.20-22 ലക്ഷം രൂപെയ്ക്ക് കൊച്ചിയിൽ ഫ്ലാറ്റുകൾ ലഭിച്ചിരുന്നു എന്ന അറിവ് പങ്കുവെയ്ക്കുന്ന ബ്രിട്ടാസിന്റെ ഫേസ്ബുക് പോസ്റ്റിൽ, അദ്ദേഹം ഹോളി ഫെയ്ത്ത് ഇൽ എത്ര ലക്ഷത്തിനാണ് ഫ്ലാറ്റ് വാങ്ങിയത് എന്ന് പറയുന്നില്ലെന്നും നിപുന്‍ ചെറിയാന്‍ പറയുന്നു.


വാചക കസര്‍ത്തിലൂടെ കഥ എഴുതി പുകമറ സൃഷ്ടിക്കുകയാണ് ജോണ്‍ ബ്രിട്ടാസ്. മരട് വാട്ടർ ഫ്രണ്ട് അപ്പാർട്‌മെന്റുകൾ കോടികൾക്കാണ് കച്ചവടം നടക്കുന്നത്. അതിനാല്‍ തന്നെ ജോൺ ബ്രിട്ടാസിന്റെ സാമ്പത്തിക ഇടപാട് അന്വേഷിക്കേണ്ടതാണെന്നും നിപുന്‍ ചെറിയാന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.


2007 ഇൽ ജോൺ ബ്രിട്ടാസ് സാനി ഫ്രാൻസിസുമായി ചേര്‍ന്ന് കൈയേറ്റ ഭൂമിയുടെ ഒരു ഭാഗം സ്വന്തമാക്കി എന്ന വിവരം പുറത്തുവന്നിട്ടുണ്ട്. 2007 ഇൽ CZMA യുടെ NOC ഇല്ലാതെ, കായൽ നികത്തിയ കൈയേറ്റ ഭൂമിയിൽ ആണ് ഫ്ലാറ്റ് സമുച്ചയം പണിത് ഉയർത്താൻ പോകുന്നത് എന്ന് പൂർണ്ണ ബോധ്യത്തോടെയാണ്, സാനി ഫ്രാൻസിസ് ഈ കുറ്റകൃത്യത്തിൽ ബ്രിട്ടാസ് ഉള്‍പ്പെടെ പലരേയും കൂടെ കൂട്ടിയത്.ബ്രിട്ടാസ്-സാനി ഫ്രാന്‍സിസ് കൂട്ടുകെട്ടിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷണ വിധേയമാക്കണമെന്നും നിപുന്‍ ചെറിയാന്‍ തന്‍റെ എഫ് ബി കുറിപ്പിലൂടെ ആവശ്യപ്പെടുന്നു. കോടികളുടെ ബ്ലാക്ക് മണി-യാണ് ഇവർ കൈകാര്യം ചെയ്തിരിക്കുന്നതും, ആസൂത്രിതമായി കൈയേറ്റം നടത്തിയിരിക്കുന്നതുമെന്നും നിപുന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആരോപിക്കുന്നു.

മരടിലെ ഫ്ലാറ്റ് കെട്ടിടങ്ങൾ പണിത് ഉയർത്തുന്നതിന് മുൻപ് ബിൽഡറുമായി സഹകരിച് കൈയേറ്റ ഭൂമിയുടെ ഒരു ഭാഗം സ്വന്തമാക്കിയ ആളുകൾ വേട്ടക്കാർ തന്നെയാണ്. അവരുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കൊണ്ട് നിയമം അട്ടിമറിക്കാം എന്ന് തന്നെയാണ് ഇത്തരം കൂട്ടുകെട്ടിന്റെ കണക്കുകൂട്ടലെന്നും നിപുന്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. ബിൽഡിങ് പൂർണ്ണമായി കെട്ടി ഉയർത്തിയ ശേഷം, കേരളത്തിലെ നിയമ പരിജ്ഞാനം കുറവുള്ള, ഏതെങ്കിലും സാധാരണ NRI അവിടെ ഫ്ലാറ്റ് വാങ്ങിച്ചിട്ടുണ്ടെങ്കിൽ അവർ ഇരകളായിരിക്കാം. വേട്ടക്കാരെ ഇരകളാക്കി ചിത്രീകരിക്കുന്ന തന്ത്രമാണ് സർവ്വകക്ഷികൾ പയറ്റി നോക്കിയതും, കേരള സമൂഹത്തിന്റെ മുൻപിൽ ദയനീയമായി പരാജയപ്പെട്ടതുമെന്നും നിപുന്‍ ചെറിയാന്‍ വിശദീകരിക്കുന്നു.
ചില രാഷ്ട്രീയ ഗോദകൾ ഇന്ന് മത്സരാർത്ഥികൾ പരസ്‌പര സഹകരിച്ചു വാതു വെയ്‌പുകാരുടെ ഒത്താശയോടെ കാണികളെ വഞ്ചിക്കുന്ന നാടകം ആയി മാറിയിട്ടുണ്ട്. സാനി ഫ്രാൻസിസ് നടത്തുന്ന ഹോളി ഫെയ്ത്ത് ബിൽഡർ കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായ നിർമ്മാണ കരാറുകൾ എങ്ങനെ സ്വന്തമാക്കി എന്നും അന്വേഷിക്കണമെന്നും നിപുന്‍ ചെറിയാന്‍ തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.മാധ്യമ ഉപദേഷ്ടാവിനെ സംരക്ഷിക്കുന്ന പിണറായി വിജയന്‍റെ കള്ളത്തരങ്ങള്‍ പൊളിച്ചടുക്കുന്നതാണ് നിപുന്‍ ചെറിയാന്‍റെ ഈ ഫേസ്ബുക്ക് പോസ്റ്റ്. ഇതിനകം തന്നെ നിരവധി പേര്‍ ഈ പോസ്റ്റ് ഷെയര്‍ ചെയ്തിട്ടുണ്ട്. അനവധി ലൈക്കുകളും കമന്‍റുകളും ഈ പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ഹോര്‍മുസ് കടലിടുക്ക് തുറക്കാന്‍ തയ്യാറെന്ന് ഇറാന്‍. അമേരിക്കയ്ക്ക് മുന്നില്‍ ഉപാധികള്‍ വച്ച് ടെഹ്‌റാന്‍

അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…

13 hours ago

വിഗ്രഹങ്ങള്‍ വഴിയില്‍ തള്ളേണ്ട, ഇനി ആദരവോടെ വിടപറയാം. ഗണേശ വിഗ്രഹ സംസ്‌കരണത്തിന് പുതിയ ചരിത്രമെഴുതി ദില്ലി

ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…

13 hours ago

ചിറയിന്‍കീഴിലെ കോണ്‍ഗ്രസ് നേതാക്കളുടെ ഏറ്റുമുട്ടല്‍. രമ്യ ഹരിദാസിനെ തൊടാതെ കെ.പി.സി.സി, പ്രതിസന്ധിയിലാകുന്ന കോണ്‍ഗ്രസ് അച്ചടക്കം

തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…

13 hours ago

വീണയുടെ സ്വത്തുകള്‍ മരവിപ്പിയ്ക്കാന്‍ ഇ.ഡിയുടെ നീക്കം, രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ ലഘുലേഖ പുറത്തിറക്കി സി.പി.ഐ.എം. എക്സാലോജിക് വിവാദത്തില്‍ പുതിയ അങ്കം

സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…

14 hours ago

വിദ്യാഭ്യാസത്തിന്റെ മറവില്‍ വന്‍ മതംമാറ്റം. 15 വര്‍ഷമായി അനധികൃതമായി പ്രവര്‍ത്തിച്ച എന്‍.ജി.ഒയെ പൂട്ടാന്‍ ഇ.ഡി, നിയമം ലംഘിച്ച് ഭാരതത്തിലേക്ക് എത്തിച്ചത് 500 കോടിയിലധികം രൂപയുടെ വിദേശധനം

ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…

21 hours ago

ഡിജിറ്റല്‍ ലോകത്തെ കുറ്റവാളികള്‍ക്ക് പൂട്ടിട്ട് ഭാരതം. കുട്ടികള്‍ക്കെതിരായ അതിക്രമ വിവരങ്ങള്‍ ഇനി ഡയറക്ട് ഗൂഗിളില്‍ നിന്ന് പോലീസിലേക്ക്

ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…

22 hours ago