marakkar
മോഹൻലാൽ നായകനായ പ്രിയദർശൻ ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം‘ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ചർച്ചകൾ തുടരുന്നു. ഇപ്പോഴിതാ തിയേറ്റര്‍ റിലീസ് ചെയ്താല്‍ പത്തു കോടി രൂപ അഡ്വാന്‍സായി നല്‍കാമെന്ന് തിയറ്റര്‍ ഉടമകള്‍. ഇന്ന് ചേര്‍ന്ന തിയേറ്റര്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനം. എല്ലാ തിയറ്ററുകളിലും സിനിമ പ്രദര്‍ശിപ്പിക്കാമെന്നും ഉറപ്പു നല്‍കിയിട്ടുണ്ട്.
അതേസമയം മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്ന ദിവസം വേറെ സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്നും തിയറ്റര്‍ ഉടമകള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. തിയറ്റര്‍ ഉടമകള്‍ക്ക് സാധിക്കും വിധം പരമാവധി തുക ശേഖരിക്കുമെന്ന് ഫിയോക് അറിയിച്ചു. മരക്കാറിന് അഡ്വാന്‍സ് ആയി കുറഞ്ഞത് 10 കോടി നല്‍കാന്‍ തയ്യാറാണ് എന്നാണ് തിയേറ്റർ ഉടമകളുടെ ഓഫർ.
എന്നാൽ നേരത്തെ ആന്റണി പെരുമ്പാവൂർ തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്കില്‍ നിന്നും രാജി വെച്ചതായി വാർത്തകൾ വന്നിരുന്നു. താന്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കാന്‍ ആഗ്രഹിക്കുന്നില്ല. രാജി കത്ത് സ്വീകരിക്കണം. മരക്കാര്‍ ഒടിടി റിലീസ് ചെയ്യുന്ന വിഷയത്തില്‍ തന്നോട് ആരും തന്നെ ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടന്നത് എല്ലാം ‘മോഹന്‍ലാല്‍ സാറുമായുമാണ്’ എന്നും ആന്റണി പെരുമ്പാവൂരിന്റെ രാജി കത്തില്‍ പറയുന്നു.
ഇപ്പോൾ ആന്റണിയെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ് എന്നാണ് വിവരം. ആന്‍റണി പെരുമ്പാവൂര്‍ ദിലീപിന് നല്‍കിയെന്ന് പറയപ്പെടുന്ന രാജിക്കത്തിനെക്കുറിച്ച് തങ്ങള്‍ക്ക് അറിയില്ലെന്നാണ് ഫിയോക് പറയുന്നത്.
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…