ടെന്നീസിലെ സൗന്ദര്യ റാണിയും അഞ്ച് തവണ ഗ്രാന്‍സ്ലാം ജേതാവുമായ റഷ്യയുടെ മരിയ ഷറപോവ വിരമിച്ചു. ടെന്നിസ്- ഞാന്‍ ഗുഡ്‌ബൈ പറയുന്നു എന്ന് വോഗ് വാനിറ്റി ഫെയര്‍ മാഗസിനില്‍ മുപ്പത്തിരണ്ടുകാരി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഞാന്‍ എന്റെ ജീവിതം ടെന്നീസിന് നല്‍കി, ടെന്നീസ് എനിക്ക് ജീവിതവുമായി – വിരമിക്കല്‍ സന്ദേശത്തില്‍ ഷറപോവ കുറിച്ചിട്ടു.
നാലാം വയസില്‍ റാക്കറ്റുമായി പ്രണയത്തിലായ ഷറപോവ ടെന്നീസിലെ പരമ്പരാഗത ശക്തികളെ ചോദ്യം ചെയ്താണ് ഔന്നത്യങ്ങള്‍ കീഴടക്കിയത്. തോളിന് വിടാതെ പിന്തുടര്‍ന്ന പരുക്കാണ് ഷറപോവയെ കഴിഞ്ഞ കുറച്ച് കാലങ്ങളായി ടെന്നീസില്‍ നിന്ന് അകറ്റി നിര്‍ത്തിയത്. മുന്‍ ലോക ഒന്നാം നമ്പര്‍ ആയ ഷറപോവയുടെ ഇപ്പോഴത്തെ റാങ്കിംഗ് 373 ആണ്. രണ്ട് ഫ്രഞ്ച് ഓപണ്‍ ഗ്രാന്‍സ്്‌ലാം ഉള്‍പ്പടെ കരിയര്‍ ഗ്രാന്‍സ്ലാം നേട്ടം കൈവരിച്ച താരമാണ് മരിയ.
2004 ല്‍ പതിനേഴുകാരിയായ ഷറപോവ വിംബിള്‍ഡണ്‍ ഉയര്‍ത്തിയപ്പോഴാണ് ടെന്നീസ് ലോകം വിസ്മയിച്ചത്. വിംബിള്‍ഡണ്‍ ചരിത്രത്തിലെ മൂന്നാമത്തെ പ്രായം കുറഞ്ഞ ജേതാവെന്ന ഖ്യാതിയും റഷ്യക്കാരിക്ക് സ്വന്തമായി. 2005ല്‍ ലോക ഒന്നാം നമ്പര്‍ താരമായി. വിംബിള്‍ഡണ്‍ അത്ഭുതമല്ലെന്ന് 2006 ല്‍ യു എസ് ഓപണ്‍ ഗ്രാന്‍സ്ലാം ജയിച്ചു കൊണ്ട് ഷറപോവ തെളിയിച്ചു. 2007 ല്‍ ആദ്യമായി തോള്‍ വേദന താരത്തെ പിടികൂടി. സീസണ്‍ തന്നെ നഷ്ടമായി. 2008 ആസ്‌ത്രേലിയന്‍ ഓപണ്‍ നേടിയതിന് പിന്നാലെ വീണ്ടും പരുക്കേറ്റു. അതോടെ, യു എസ് ഓപണും ബീജിംഗ് ഒളിമ്പിക്‌സുമെല്ലാം താരത്തിന് നഷ്ടമായി. 2012 ല്‍ ഗംഭീര തിരിച്ചുവരവായിരുന്നു. ഫ്രഞ്ച് ഓപണ്‍ നേടിക്കൊണ്ട്. അതോടെ, കരിയര്‍ ഗ്രാന്‍സ്ലാം (എല്ലാ ഗ്രാന്‍സ്ലാമും) പൂര്‍ത്തിയാക്കുന്ന പത്താമത്തെ വനിതയായി ഷറപോവ. ലണ്ടന്‍ ഒളിമ്പിക്‌സില്‍ വെള്ളി മെഡലും റഷ്യക്കാരി സ്വന്തമാക്കി. 2014 ലും ഫ്രഞ്ച് ഓപണില്‍ മുത്തമിട്ടു. 2005 ല്‍ ഒന്നാം റാങ്കിലെത്തിയ ഷറപോവ 2012 ജൂണില്‍ വീണ്ടും ഒന്നാം റാങ്കിലെത്തി.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…