ജമ്മുകാശ്മീര്: ഗുരോസിൽ തീവ്രവാദികളുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ട മേജർ കൗസ്തുബ് റാണെയുടെ ഭാര്യ സൈന്യത്തിൽ ചേരുന്നു. ഭർത്താവ് കൗസ്തുഭ് റാണെ രക്തസാക്ഷിത്വം വരിച്ച് ഒരു വർഷത്തിന് ശേഷമാണ് ഭാര്യ കാനിക സൈന്യത്തിൽ ചേരുന്നത്. തന്റെ ഭർത്താവിന്റെ വീരതയുടെ ഓർമ്മകൾ സജീവമായി നിലനിർത്താനാണ് സായുധ സേനയിൽ ചേരുന്നതെന്ന് കാനിക വ്യക്തമാക്കി. മൂന്ന് വയസ്സുളള മകനും യൂണിഫോം നൽകാനാണ് തന്റെ ആഗ്രഹം.
കാനിക ആർമിയിൽ ചേരുന്നതിന് പരീക്ഷ എഴുതി. ഒക്ടോബറിൽ പരിശീലനത്തിനായി ചെന്നൈയിലേക്ക് പോകാനൊരുങ്ങുകയാണ്. തന്റെ ഭർത്താവ് വളരെ സജീവമായി പ്രവർത്തിക്കുകയും സന്തോഷം ആഗ്രഹിക്കുകയും ചെയ്യുന്ന ആളായിരുന്നു, അതു കൊണ്ട് തന്നെ കരച്ചിൽ ഒരിക്കലും കാണാൻ കഴിയില്ലെന്ന് കാനിക പറഞ്ഞു. സേനയിൽ ചേരുന്നതിലൂടെ ഭർത്താവിന്റെ സ്വപ്നം നിറവേറ്റുകയാണെന്ന് അവർ പറഞ്ഞു. തന്റെ മകൻ ആർമി അന്തരീക്ഷത്തിൽ വളരണം. അച്ഛൻ രാജ്യത്തിന് ചെയ്ത ത്യാഗത്തിൽ അവൻ അഭിമാനിക്കണമെന്നും അവർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ…
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…