Categories: Covid 19Kerala

പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി; ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം അനുമതിയില്ലാതെ ധർണയും സമരവും പാടില്ല.പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി. നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി.

ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്. സംസ്ഥാനത്ത് ആശങ്ക പടർത്തുന്ന രീതിയിൽ കൊവിഡ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറത്തിറക്കി. മാസ്ക് ധരിച്ചില്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാം. അടുത്ത ഒരു വർഷത്തേക്ക്, അല്ലെങ്കിൽ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ നിയമ ഭേദ​ഗതി നിലവിലുളളത്. നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി. കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്.

ഇതോടെ പകർച്ചവ്യാധി നിയമപ്രകാരമുളള കേസുകളിൽ ഇനി കോടതിഴ പിഴ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങില്ല, പൊലീസിന് അതാത് സ്ഥലങ്ങളിൽ വെച്ച് തന്നെ പിഴ ഈടാക്കാം.

വിജ്ഞാപനത്തിലെ പ്രധാന നിർദേശങ്ങൾ ഇവയാണ് ,
1) പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണംധരിക്കണം
2) പൊതുസ്ഥലങ്ങളിലും പരിപാടികളിലും അടക്കം എല്ലായിടത്തും സാമൂഹിക അകലം (ആറ് അടി) നിർബന്ധമായും പാലിക്കണം.
3) രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തുപേരില്‍ കൂടാന്‍ പാടില്ല.
4) കല്യാണങ്ങൾക്ക് ഒരേ സമയത്ത് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രം. സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം.
5) റോഡ്, ഫുട്പാത്ത് അടക്കമുള്ള പൊതുസ്ഥലങ്ങളിൽ തുപ്പരുത്.
6) കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. സാനിറ്റൈസർ കടയുടമ ലഭ്യമാക്കണം.
7) മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.

B4 Admin

Recent Posts

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…

18 hours ago

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ സംഘടനയായ CAIT!

കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…

20 hours ago

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…

21 hours ago

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…

21 hours ago

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…

22 hours ago

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ തകർത്തു എന്ന് വെളിപ്പെടുത്തൽ!

ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…

2 days ago