രോഹിത് ശർമ
ബെംഗളൂരുവിലെ ചിന്നസാമി സ്റ്റേഡിയത്തിൽ ബാറ്റിംഗ് വിരുന്നൊരുക്കി ഇന്ത്യൻ നായകൻ രോഹിത് ശർമ. പടുകൂറ്റൻ സെഞ്ചുറിയുമായി രോഹിത് കളം നിറഞ്ഞപ്പോൾ അഫ്‌ഗാനിസ്ഥാനെതിരായ മൂന്നാം ട്വന്റി -20 യിൽ ഇന്ത്യയ്ക്ക് മികച്ച സ്കോർ ഉയർത്തി. 69 പന്തിൽ എട്ടു സിക്സറുകളും 11 ഫോറുകളുമടക്കം പുറത്താകാതെ 121 റണ്‍സാണ് രോഹിത് ഇന്ന് അടിച്ചെടുത്തത്. 22–4 എന്ന നിലയിൽ തകർച്ച മുന്നിൽ കണ്ട ഇന്ത്യയെ രോഹിത്തും റിങ്കു സിങ്ങും ചേർന്നാണ് റൺ കൊടുമുടിയിലേക്ക് കൈപിടിച്ചു കയറ്റിയത് .
ടോസ് നേടി ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിൽ യുവ ഓപ്പണർ യശസ്വി ജയ്‌സ്‌വാളിനെ നഷ്ടമായി. സ്കോർ 18ൽ നിൽക്കെ ഫരീദ് അഹമ്മദിന്റെ പന്തിൽ മുഹമ്മദ് നബിക്ക് പിടികൊടുത്താണ് ജയ്‌സ്‌വാൾ (6 പന്തിൽ 4) പുറത്തായത്. പിന്നീട് ക്രീസിലെത്തിയ വിരാട് കോഹ്ലിയും സഞ്ജു സാംസണും റണ്ണൊന്നും എടുക്കാതെയും കഴിഞ്ഞ കളികളിലെ ഹീറോ ദുബെ ഒരു റൺസ് മാത്രമെടുത്തുംപുറത്തായതോടെ ഇന്ത്യ ഞെട്ടി. തുടർന്നായിരുന്നു രോഹിത് – റിങ്കു സഖ്യത്തിന്റെ രക്ഷാപ്രവർത്തനം. റിങ്കു 39 ബോളിൽ ആറു സിക്സറുകളും രണ്ടു ഫോറും ഉൾപ്പെടെ 69 റൺസാണ് അടിച്ചെടുത്തത്. അഫ്‌ഗാനിസ്ഥാനായി ഫരീദ് അഹമ്മദ് മാലിക് മൂന്നു വിക്കറ്റുകളും അസ്മത്തുള്ള ഒമർസായ് ഒരു വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാൻ നിലവിൽ 19 ഓവറിൽ 194 / 6 എന്ന നിലയിലാണ്
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…