Kerala

പിഎസ്‌സി നിയമനത്തിൽ വൻ ഗൂഢാലോചനയും തിരിമറിയും! ഒന്നാം റാങ്കുകാരനെ വിജയിപ്പിക്കാൻ 58 മാർക്കിന്റെ ചോദ്യങ്ങൾ മൂല്യനിർണ്ണയം ചെയ്യാതെ ഒഴിവാക്കിയതായി ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: സംസ്ഥാന ആസൂത്രണ ബോർഡ് ചീഫ് തസ്തികയിലേക്കുള്ള പരീക്ഷയിൽ കേരള പബ്ലിക് സർവീസ് കമ്മീഷൻ ഉദ്യോഗസ്ഥർ ചേര്‍ന്ന് വൻ ഗൂഢാലോചന നടത്തി നിയമനം അട്ടിമറിച്ചതായി ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫായി ഒന്നാം റാങ്കോടെ നിയമനം ലഭിച്ച ഇടതുസംഘടനാ പ്രവർത്തകൻ അരുൺ ജെ. പ്രതാപിന് റാങ്ക് പട്ടികയിൽ ഒന്നാമതെത്താൻ വഴിവിട്ട സഹായങ്ങൾ നൽകിയെന്നാണ് കണ്ടെത്തൽ. അദ്ദേഹത്തിന് ഉയർന്ന റാങ്ക് ഉറപ്പാക്കാൻ വേണ്ടി പരീക്ഷ എഴുതിയ മുഴുവൻ ഉദ്യോഗാർഥികളുടെയും പത്ത് ചോദ്യങ്ങളുടെ ഉത്തരങ്ങൾ മൂല്യനിർണ്ണയം നടത്താതെ ബോധപൂർവ്വം ഒഴിവാക്കുകയായിരുന്നു.

ആകെ 58 മാർക്കിനുള്ള ചോദ്യങ്ങളാണ് ഇത്തരത്തിൽ മൂല്യനിർണ്ണയത്തിൽ നിന്ന് ഒഴിവാക്കിയത്. ഒഴിവാക്കപ്പെട്ട ഈ പത്ത് ചോദ്യങ്ങളിൽ നാലെണ്ണത്തിന് അരുൺ ജെ. പ്രതാപ് ഉത്തരമെഴുതിയിരുന്നില്ല. ശേഷിച്ച ആറ് ചോദ്യങ്ങൾക്ക് നൽകിയ ഉത്തരങ്ങൾ കൃത്യതയില്ലാത്തവയുമായിരുന്നു. ഈ ചോദ്യങ്ങളുടെ ഉത്തരം കൂടി കൃത്യമായി മൂല്യനിർണ്ണയം നടത്തിയിരുന്നെങ്കിൽ അരുൺ ജെ. പ്രതാപിന് റാങ്ക് പട്ടികയിൽ ഇടംപിടിക്കാൻ പോലും സാധിക്കില്ലായിരുന്നു എന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെവിലയിരുത്തൽ. പത്ത് പേർ ഉൾപ്പെട്ട റാങ്ക് പട്ടികയാണ് പിഎസ്സി തയ്യാറാക്കിയിരുന്നത്.

കേസുമായി ബന്ധപ്പെട്ട് മൂല്യനിർണ്ണയത്തിന്റെ ചുമതല വഹിച്ച അഡീഷണൽ സെക്രട്ടറി, സെക്രട്ടറി തലങ്ങളിൽ സേവനമനുഷ്ഠിച്ച രണ്ട് മുതിർന്ന പിഎസ്‌സി ഉദ്യോഗസ്ഥരെ കേന്ദ്രീകരിച്ചാണ് നിലവിൽ അന്വേഷണം പുരോഗമിക്കുന്നത്. ഇതിന് പുറമെ കൂടുതൽ ഉദ്യോഗസ്ഥർക്കോ പിഎസ്സി അംഗങ്ങൾക്കോ ഈ ക്രമക്കേടിൽ പങ്കുണ്ടോ എന്ന് കണ്ടെത്താൻ വിശദമായ പരിശോധന അനിവാര്യമാണ്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും മാർക്കുകൾ ഒരുമിച്ചാണ് റാങ്ക് പട്ടിക തയ്യാറാക്കാൻ ഉപയോഗിച്ചത്. എന്നാൽ ഈ പരീക്ഷയുടെ മാർക്ക് പട്ടിക പിഎസ്സി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല. സിപിഎം പ്രതിനിധിയായ ചെയർമാനും രണ്ട് അംഗങ്ങളും അടങ്ങിയ ബോർഡാണ് അഭിമുഖം നടത്തിയത് എന്നതിനാൽ ഇതിന്റെ രേഖകൾ കൂടി പരിശോധിച്ച ശേഷമേ ക്രൈംബ്രാഞ്ച് അന്വേഷണം പൂർത്തിയാക്കുകയുള്ളൂ.

ഇതിനോടകം തന്നെ പിഎസ്സി തട്ടിപ്പുമായി ബന്ധപ്പെട്ട് തൊണ്ണൂറോളം പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. പരാതികളുടെ എണ്ണം വർദ്ധിച്ച സാഹചര്യത്തിൽ ഓരോന്നിലും വിശദമായ അന്വേഷണം നടത്തുന്നതിനായി കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്താൻ ശുപാർശ നൽകിയിട്ടുണ്ട്. ആഭ്യന്തര വകുപ്പിന്റെ അനുമതി ലഭിച്ച ശേഷം ക്രമക്കേട് നടത്തിയ പിഎസ്സി ഉദ്യോഗസ്ഥരുടെ പേരുകൾ ഉൾപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. നിലവിൽ പരീക്ഷയുടെ മൂല്യനിർണ്ണയത്തെ ചോദ്യം ചെയ്തുകൊണ്ട് അഞ്ചാം റാങ്കുകാരൻ വി.എസ്. ജയലാൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെയും മൂന്നാം റാങ്കുകാരനായ കെ. ശ്യാംകൃഷ്ണൻ വിവരാവകാശ കമ്മീഷനെയും സമീപിച്ചിട്ടുണ്ട്.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

4 hours ago

പടക്കം പൊട്ടിച്ചതിനെച്ചൊല്ലി തർക്കം: രാഷ്ട്രപതിയുടെ അംഗരക്ഷക സംഘത്തിലെ ജവാന് വെടിയേറ്റു

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം വെടിവെപ്പിൽ കലാശിച്ചു. രാഷ്ട്രപതിയുടെ അംഗരക്ഷക സംഘമായ പ്രസിഡന്റ്സ് ബോഡിഗാർഡിൽ…

7 hours ago

രാജ്നാഥ് സിങ്ങിന്റെ പേരിൽ വ്യാജപ്രചാരണം: വൈറൽ വീഡിയോ ഡീപ് ഫേക്ക് എന്ന് സൈന്യം

പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ദീപാവലി ദിനത്തിൽ ഇന്ത്യൻ സൈനികരുടെ മനോവീര്യം കുറഞ്ഞിരിക്കുകയാണെന്ന് പറഞ്ഞെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ വ്യാജമെന്ന്…

7 hours ago

കുൽഗാമിൽ സുരക്ഷാ സേനയ്ക്ക് നേരെ ഭീരുത്വം നിറഞ്ഞ ഭീകരാക്രമണം: ധീരരായ ജവാന്മാരുടെ ത്യാഗത്തിന് മുന്നിൽ പതറാതെ ഭാരതം, പ്രദേശം വളഞ്ഞ് സൈന്യം!

ജമ്മു കാശ്മീരിലെ കുൽഗാമിൽ സുരക്ഷാ സേനയുടെ പരിശോധനാ കേന്ദ്രത്തിന് നേരെ ഭീരുക്കൾ നടത്തുന്ന തരത്തിൽ തീവ്രവാദികൾ ആക്രമണം അഴിച്ചുവിട്ടു. വഴിയിൽ…

7 hours ago

ശബരിമല സന്നിധാനത്ത് താമസസൗകര്യം ഉറപ്പാക്കാം: ഓൺലൈൻ ബുക്കിംഗ് ഇന്ന് തുറക്കും

ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്ക് താമസിക്കുന്നതിനുള്ള ഓൺലൈൻ റൂം ബുക്കിംഗ് ഇന്ന് (നവംബർ 11) വൈകിട്ട് അഞ്ചിന് ആരംഭിക്കും. ആദ്യഘട്ടത്തിൽ 15…

7 hours ago

ബി.എൽ.എം തട്ടിപ്പ് കേസ്: പ്രേംകുമാറിന് കുരുക്ക് മുറുകുന്നു അറസ്റ്റിലേക്ക് നീങ്ങി ക്രൈംബ്രാഞ്ച്!

നിക്ഷേപ തട്ടിപ്പ് ആരോപണത്തിൽ ബി.എൽ.എം ഗ്രൂപ്പ് ചെയർമാൻ ആർ. പ്രേംകുമാറിനെതിരായ നടപടികൾ ശക്തമാക്കി ക്രൈംബ്രാഞ്ച്. കേസിൽ പ്രേംകുമാറിന്റെ അറസ്റ്റ് ഉറപ്പാക്കുന്നതിനുള്ള…

8 hours ago