India

ദില്ലിയിലെ പാർപ്പിട സമുച്ചയ തീപിടിത്തം! ഉദ്യോഗസ്ഥർക്കും വിവിധ ഏജൻസികൾക്കും ഗുരുതര വീഴ്ചയെന്ന് മജിസ്ട്രേറ്റ് തല അന്വേഷണ റിപ്പോർട്ട്; ഒമ്പത് ജീവനുകൾ കവർന്നത് ഉദ്യോഗസ്ഥ അനാസ്ഥ

ദില്ലി : മെട്രോ സ്റ്റേഷന് സമീപമുള്ള നാല് നില പാർപ്പിട-വാണിജ്യ സമുച്ചയത്തിൽ മാർച്ച് 18-ന് ഉണ്ടായ തീപിടിത്തത്തിൽ മൂന്ന് കുട്ടികളുൾപ്പെടെ ഒരു കുടുംബത്തിലെ ഒമ്പത് പേർ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തിൽ പ്രമുഖ ഏജൻസികൾക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച സൗത്ത്-വെസ്റ്റ് ജില്ലാ മജിസ്ട്രേറ്റിന്റെ റിപ്പോർട്ടിലാണ് ദില്ലി ഫയർ സർവീസ്, ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് എന്നീ ഏജൻസികളുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളും അനാസ്ഥയും കൃത്യമായി അക്കമിട്ട് നിരത്തുന്നത്.

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ ബാൽക്കണിയിൽ കുടുങ്ങിപ്പോയ കുടുംബത്തെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് രക്ഷാപ്രവർത്തനം പൂർണ്ണമായി തടസ്സപ്പെട്ടത്. രക്ഷാപ്രവർത്തനത്തിനെത്തിയ ബ്രോന്റോ സ്കൈലിഫ്റ്റ് എന്ന അത്യാധുനിക എയറിയൽ പ്ലാറ്റ്ഫോമിന്റെ ഹൈഡ്രോളിക് ബൂം സാങ്കേതിക തകരാർ മൂലവും ഇടുങ്ങിയ വഴിയിൽ താഴ്ന്നു കിടന്ന കേബിളുകളിലും ബാനറുകളിലും കുടുങ്ങിയും ഉയർത്താൻ സാധിച്ചില്ല. ബൂം ഉയർത്താൻ വഴിതടസ്സമായി നിന്ന കേബിളുകളും ബാനറുകളും അഗ്നിശമന സേനാംഗങ്ങളും നാട്ടുകാരും ചേർന്ന് മാറ്റിസ്ഥാപിക്കുമ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു. പകരം ഉപയോഗിച്ച സാധാരണ ഗോവണിക്ക് ബാൽക്കണി വരെ എത്തുവാൻ സാധിച്ചതുമില്ല. ഇതിനിടെ രണ്ടാമത്തെ സ്കൈലിഫ്റ്റിനായി സന്ദേശം അയച്ചുവെങ്കിലും അത് സ്ഥലത്തെത്തുമ്പോഴേക്കും കെട്ടിടത്തിൽ കുടുങ്ങിയ എല്ലാവരും പുക ശ്വസിച്ച് മരണത്തിന് കീഴടങ്ങിയിരുന്നു.

സ്റ്റെയർകേസിന് സമീപമുള്ള എംസിബി ബോക്സിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കേബിളുകളുടെ ആധിക്യവും കെട്ടിടത്തിൽ സൂക്ഷിച്ചിരുന്ന സൗന്ദര്യവർദ്ധക വസ്തുക്കളും അടിവസ്ത്രങ്ങളും ഉൾപ്പെടെയുള്ള തീപിടിക്കുന്ന വാണിജ്യ സാമഗ്രികളും തീ അതിവേഗം പടരാൻ ഇടയാക്കി. മുൻസിപ്പൽ കോർപ്പറേഷൻ നൽകിയ ലൈസൻസ് പ്രകാരം ബേസ്മെന്റിലും ഗ്രൗണ്ട് ഫ്ലോറിലും മാത്രമാണ് കച്ചവടത്തിന് അനുമതി ഉണ്ടായിരുന്നതെങ്കിലും ഒന്നാം നിലയിലും നിയമവിരുദ്ധമായി കച്ചവടവും ഓഫീസും പ്രവർത്തിച്ചിരുന്നു. എംസിഡി അധികൃതർ ഇത്തരം നിയമലംഘനങ്ങൾ പരിശോധിക്കുന്നതിൽ പൂർണ്ണമായും പരാജയപ്പെട്ടുവെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

കൂടാതെ ദില്ലി ഫയർ സർവീസിൽ അനുവദിക്കപ്പെട്ട തസ്തികകളിൽ 853 ഓളം ഒഴിവുകൾ നികത്തപ്പെടാതെ കിടക്കുന്നതും, രക്ഷാപ്രവർത്തകർക്ക് യഥാസമയം കമ്പനി സാക്ഷ്യപ്പെടുത്തിയ പരിശീലനങ്ങൾ ലഭിക്കാത്തതും തിരിച്ചടിയായി.

B4 Admin

Recent Posts

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

8 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

15 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

17 hours ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

18 hours ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

18 hours ago

ചക്കുളത്തുകാവ് പൊങ്കാല ഒരുക്കങ്ങൾ വിലയിരുത്താൻ അവലോകന യോഗം നാളെ: പൊങ്കാല 24-ന്

പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…

1 day ago