India

ആവേശത്തിൽ ഗുജറാത്തിലെ ജനങ്ങൾ; മോദിയുടെ റോഡ്‌ഷോയ്ക്ക് വൻ ജനക്കൂട്ടം, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വരവ് ആഘോഷമാക്കി പ്രവർത്തകർ

സൂറത്ത്: ഗുജറാത്തിൽ റോഡ്‌ഷോയ്ക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡിൽ തടിച്ചു കൂടിയ ജനങ്ങളെ അഭിവാദ്യം ചെയ്തു. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഗുജറാത്തിൽ എത്തുന്ന മോദി സംസ്ഥാനത്ത് 29,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾക്ക് തറക്കല്ലിടും.

ഡിസംബറിൽ നടക്കാൻ പോകുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിൽ ബിജെപി ശക്തമായ മുന്നേറ്റം കാഴ്ചവെക്കാനുള്ള ശ്രമണങ്ങളാണ് തുടങ്ങുന്നത്. സൂറത്ത് വിമാനത്താവളത്തിൽ എത്തിയ മോദി ഖോദാദര മുതൽ ലിംബായത്ത് വരെയുള്ള 2.5 കിലോമീറ്ററോളം റോഡ്ഷോ നടത്തുകയും ചെയ്തിരുന്നു.

ബിജെപി നേതാക്കളോടൊപ്പം പ്രത്യേകം തയ്യാറാക്കിയ വാഹനത്തിൽ നിന്ന് റോഡിന് ഇരുവശത്തായി തിങ്ങി നിറഞ്ഞ പ്രവർത്തകരെ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്തു. തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി ശക്തമായ രാഷ്‌ട്രീയ തന്ത്രങ്ങൾ മെനയുന്നതിന്റെ ഭാഗമായാണ് ഗുജറാത്തിൽ എത്തിയത്.

ഗുജറാത്തിൽ നടപ്പാക്കുന്ന വിവിധ വികസന പ്രവർത്തനത്തിന്റെ ഭാഗമായി ലോകത്ത് ആദ്യമായി നിർമ്മിക്കുന്ന സി എൻ ജി ടെർമിനലിന്റെ ശിലാസ്ഥാപനം നിർവ്വഹിക്കുകയും ഭാവ്‌നഗറിലെ ബ്രൗൺഫീൽഡ് പോർട്ട് ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്യുമെന്ന് വ്യക്തമാക്കി. തുടർന്ന് ഭാവ്‌നഗറിലെ കൂറ്റൻ റാലിയെ മോദി അഭിസംഭോധന ചെയ്തു സംസാരിക്കും.

admin

Recent Posts

അഖില ഭാരതീയ പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിനൊരുങ്ങി പാമ്പണയപ്പന്റെ തിരുസന്നിധി; ഇന്ന് ചരിത്ര പ്രസിദ്ധമായ പഞ്ച പാണ്ഡവ സംഗമം; തത്സമയ ദൃശ്യങ്ങളുമായി തത്വമയി നെറ്റ്‌വർക്ക്

തിരുവൻവണ്ടൂർ: നാലാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രത്തിന് ഇന്ന് തുടക്കം. സമ്പൂർണ്ണ ഭഗവത്ഗീതാ പാരായണത്തോടെ സത്രവേദി ഉണർന്നു. വൈകുന്നേരം…

35 mins ago

കരമനയിലെ കൊലപാതകം ! അഖിലിന്റെ ദേഹത്ത് കല്ലെടുത്തിട്ടത് 6 തവണ, ഒരു മിനുട്ടോളം കമ്പിവടികൊണ്ട് നിർത്താതെ അടിച്ചു; സി സി ടി വി ദൃശ്യം പുറത്ത് വന്നതിന് പിന്നാലെ പ്രതി കസ്റ്റഡിയില്‍

തിരുവനന്തപുരം: കരമന അഖിലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതിയെന്ന് സംശയിക്കുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകിട്ട് അഞ്ച് മണിക്കാണ് കാറിലെത്തിയ…

1 hour ago

ലോക്സഭാ തെരഞ്ഞെടുപ്പ് ! നാലാം ഘട്ടം 13ന് ; പരസ്യ പ്രചരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ

ദില്ലി : നാലാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും.ഒമ്പത് സംസ്ഥാനങ്ങളും ഒരു കേന്ദ്ര ഭരണ പ്രദേശമായ ജമ്മുകശ്മീരിലെ…

2 hours ago

സമരം തീര്‍ന്നിട്ടും മാറ്റമില്ല; കണ്ണൂരിൽ എയര്‍ ഇന്ത്യ സര്‍വീസുകള്‍ ഇന്നും റദ്ദാക്കി

കണ്ണൂര്‍: ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പായെങ്കിലും കണ്ണൂരിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകൾ ഇന്നും മുടങ്ങി. ഇന്ന് പുറപ്പെടേണ്ട രണ്ട്…

3 hours ago

പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ കാവലാകാൻ ദൃഷ്ടി-10 വരുന്നു; പ്രതിരോധ സേനയ്‌ക്ക് കരുത്തേകാനൊരുങ്ങി ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ; പ്രത്യേകതകൾ അറിയാം

ദില്ലി: പ്രതിരോധ സേനയ്‌ക്ക് കരുത്തേകാൻ ഇന്ത്യൻ സൈന്യത്തിന് ആദ്യത്തെ ഹെർമിസ്-900 സ്റ്റാർലൈനർ ഡ്രോൺ ഉടൻ‌. പാക് അതിർത്തിയിൽ കണ്ണിമ ചിമ്മാതെ…

3 hours ago