General

മുംബൈയിൽ വൻ ലഹരി വേട്ട; നവ സേവ പോർട്ടിൽ നിന്ന് പിടിച്ചെടുത്തത് 1725 കോടിയുടെ ഹെറോയിൻ

മുംബൈ : രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് മുംബൈയിൽ വൻ മയക്കുമരുന്ന് കടത്ത്. 1725 കോടി രൂപ വിലമതിക്കുന്ന ഹെറോയിൻ പിടിച്ചെടുത്തു. മുംബൈയിലെ നവ സേവ പോർട്ടിൽ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്.

ലിക്കോറൈസ് കോട്ട് ചെയ്ത 22 ടൺ ഹെറോയിനാണ് പിടികൂടിയത്. ഇത് ദില്ലിയിലേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിച്ചെടുത്തത് എന്ന് സ്‌പെഷ്യൽ സിപി എച്ച്ജിഎസ് ധലിവാൾ പറഞ്ഞു.

നാർക്കോ ടെററിസം നമ്മുടെ രാജ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്നും അന്താരാഷ്‌ട്രതലത്തിൽ രാജ്യത്തേക്ക് എങ്ങനെ മയക്കുമരുന്ന് കടത്തുന്നുവെന്നും ഇത് വ്യക്തമാക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹെറോയിന്റെ ആകെ അളവ് ഏകദേശം 345 കിലോഗ്രാം ആണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണ്.

admin

Recent Posts

അമേഠിയിൽ വിജയം നിലനിർത്തും ! രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുയെന്ന് സ്‌മൃതി ഇറാനി

ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…

42 mins ago

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

2 hours ago