Massive drug bust in the state; Strong drugs including MDMA were seized from a lodge near Kozhikode Medical College; Three people have been arrested for taking the initiative to target colleges and put them in packets
കോഴിക്കോട്: സംസ്ഥാനത്ത് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് മെഡിക്കല്‍ കോളേജിന് സമീപത്തെ ലോഡ്ജില്‍ നിന്നും 22 ഗ്രാം എം.ഡി.എം.എയുമായി മൂന്ന് പേർ അറസ്റ്റിൽ. ഇവയ്‌ക്ക് വിപണിയിൽ ഒരു ലക്ഷം രൂപ വിലവരുമെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ ചേവായൂര്‍ സ്വദേശി സാള്‍ട്ടണ്‍, കല്ലായി സ്വദേശി അനീഷ്, പന്നിയങ്കര സ്വദേശി നിശാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് കോഴിക്കോട് മെഡിക്കൽ കോളേജിന് പരിസരത്തുള്ള ലോഡ്ജില്‍ പോലീസ് പരിശോധന നടത്തിയത്. ഇവിടത്തെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് വില്‍പ്പന നടത്താനാണ് പ്രതികള്‍ എം.ഡി.എം.എ എത്തിച്ചതെന്ന് മെഡിക്കല്‍ കോളേജ് പോലീസ് അറിയിച്ചു. പാക്കറ്റുകളിലാക്കി വില്‍പ്പനയ്‌ക്ക് തയ്യാറാക്കിയ എം.ഡി.എം.എയാണ് ഇവരില്‍നിന്ന് പിടികൂടിയത്. കൂടാതെ മൂന്ന് ബൈക്കും 13500 രൂപയും എം.ഡി.എം.എ തൂക്കാനുള്ള ത്രാസും പ്രതികളില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
തിരുവനന്തപുരം : മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിന് ഇനി കേവലം രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെ, സന്നിധാനത്ത് അരവണ വിതരണത്തിലുണ്ടായ കടുത്ത നിയന്ത്രണവും…
തമിഴ്നാട്ടിലെ സേലത്ത് ആള്‍ദൈവത്തിന്റെ മറവില്‍ നടന്ന ക്രൂരമായ ലൈംഗികപീഡനങ്ങളും സ്വകാര്യ ദൃശ്യങ്ങളുടെ വിപണനവും കേവലമൊരു പ്രാദേശിക കുറ്റകൃത്യത്തിനപ്പുറം ഗൗരവകരമായ സാമൂഹിക-സാങ്കേതിക…
തിരുവനന്തപുരം : പ്രശസ്ത ഹൃദ്രോഗ വിദഗ്ധന്‍ ഡോ.ജി. വിജയരാഘവ(84)ന്റെ സംസ്‌കാരചടങ്ങുകള്‍ നാളെ 5 മണിക്ക് ശാന്തി കവാടത്തില്‍ വെച്ച് നടക്കും.…
ലയണല്‍ മെസ്സിയെയും അര്‍ജന്റീന ദേശീയ ഫുട്‌ബോള്‍ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള നീക്കങ്ങള്‍ ഒടുവില്‍ വലിയ സാമ്പത്തിക-നിയമ തര്‍ക്കങ്ങളിലേക്കും രാഷ്ട്രീയ വിവാദങ്ങളിലേക്കുമാണ് വഴിമാറിയിരിക്കുന്നത്.…
ദില്ലി : ആഗോള പ്രതിരോധ വിപണിയില്‍ തങ്ങളുടെ സ്വാധീനം ശക്തമാക്കി ഇന്ത്യ. പൂര്‍ണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത 'ആകാശ്' വ്യോമപ്രതിരോധ മിസൈല്‍…
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…