Kerala

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര വഴിപാടുകളിൽ വമ്പൻ തട്ടിപ്പ്; നിർണ്ണായക കണ്ടെത്തൽ പുറത്തുവിട്ട് ദേവസ്വം വിജിലൻസ്

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലെ ക്ഷേത്ര വഴിപാടുകളിൽ വന്‍ തട്ടിപ്പ് (Travancore Devaswom Board Corruption) നടന്നതായി ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ. മാവേലിക്കര കണ്ടിയൂർ മഹാദേവ ക്ഷേത്രത്തിലെ വഴിപാട് നടത്തിപ്പിലാണ് അഴിമതി കണ്ടെത്തിയത്. മൃത്യുഞ്ജയ ഹോമത്തിനായി വലിയ തുക ഈടാക്കിയ ശേഷം തട്ടിപ്പ് നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. 35 പൂജാദ്രവ്യങ്ങൾക്കുള്ള പണം വാങ്ങിയ ശേഷം ഹോമം നടത്തുന്നത് ഏഴ് സാധനങ്ങൾ ഉപയോഗിച്ചാണെന്നും ബോർഡിന് നൽകേണ്ട ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ തട്ടിയെടുത്തതായും വിജിലൻസ് കണ്ടെത്തി.

വൻ സാമ്പത്തിക ക്രമക്കേടാണ് നടക്കുന്നതെന്ന് ഫിനാൻസ് കമ്മിഷണറുടെ റിപ്പോർട്ടിൽ പറയുന്നു. ഭക്തരിൽ നിന്ന് 220 രൂപ വാങ്ങുന്നതിൽ 70 രൂപ ദേവസ്വം ബോർഡിന് അടയ്‌ക്കേണ്ടതാണ്. എന്നാൽ ഇതും ലക്ഷക്കണക്കിന് രൂപ ഉദ്യോഗസ്ഥർ ബോർഡിന് അടയ്‌ക്കേണ്ടതുണ്ടെന്നും ഫിനാൻസ് കമ്മിഷണറുടെ പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. 2016 മുതൽ 57. 64 ലക്ഷം രൂപയാണ് ബോർഡിന് അയ്ക്കാനുള്ളതെന്ന് കണ്ടെത്തിയുണ്ട്. തുക മനപൂർവം ബോർഡിന് അടയ്ക്കാതിരിക്കുകയാണെന്നും ഉദ്യോഗസ്ഥരിൽ നിന്ന് ഇത് തിരിച്ചുപിടിക്കണമെന്നും, ഇവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ സ്വീകരിക്കണമെന്നും ഫിനാൻസ് കമ്മീഷണർ ശുപാർശ ചെയ്തു.

admin

Recent Posts

ഉണ്ണിമുകുന്ദന്‍ ഫാന്‍സ് ഇന്ത്യ| ന്യൂനപക്ഷ പ്രിവിലേജില്‍ മലയാള സിനിമയില്‍ എന്തും പറയാമോ ?

ക-ഞ്ചാ-വാ-ണ് ല-ഹ-രി-യാ-ണ് എന്നൊക്കെ ആരോപണം വേണ്ടതിലേറെ കേട്ട നടന്‍ ഇങ്ങനെയൊരു പൊതുവേദിയില്‍ സഹപ്രവര്‍ത്തകനെ ഇകഴ്ത്തി സംസാരിക്കുമ്പോള്‍ ഇയാള് ഇത്ര തരം…

3 hours ago

സൂര്യാഘാതമേറ്റെന്ന് സംശയം !ഷാരുഖ് ഖാനെ അഹമ്മദാബാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാനെ അഹമ്മദാബാദിലെ കെഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും…

4 hours ago

പ-ല-സ്തീ-ന് കൂടുതല്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം| എതിര്‍പ്പുമായി ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയനില്‍ പ-ല-സ്തീ-നെ ആദ്യമായി അംഗീകരിക്കുന്ന രാഷ്ട്രം സ്വീഡനാണ് . മറ്റ് യൂറോപ്യന്‍ രാജ്യങ്ങളായ ബള്‍ഗേറിയ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്,…

4 hours ago

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി ! ബിജു പ്രഭാകർ കെഎസ്ഇബി ചെയർമാൻ. ഡോ. രാജൻ ഖോബ്രഗഡെ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി

തിരുവനന്തപുരം : സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ഉദ്യോഗസ്ഥര്‍ക്കാണ് സര്‍ക്കാര്‍ പുതിയ ചുമതല നല്‍കിയിട്ടുള്ളത്. ആരോഗ്യവകുപ്പ് സെക്രട്ടറി എപിഎം…

5 hours ago

വരുന്നത് അതിതീവ്ര മഴ !അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് !!!

തിരുവനന്തപുരം : അതിതീവ്ര മഴക്ക് സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.…

5 hours ago

ഇനി ചെറായിയിലെ ക്ഷേത്രത്തിൽ ഉടുപ്പ് ധരിച്ച് കയറാം

സാംസ്കാരികമായി വളരെ വളക്കൂറുള്ള മണ്ണാണ് എറണാകുളം ജില്ലയിലെ ചെറായി എന്ന തീരദേശ ഗ്രാമത്തിലേത്. 1911 ലാണ് ശ്രീനാരായണഗുരു ഈ ക്ഷേത്രത്തിൻറെ…

5 hours ago