Kerala

പ്രചാരണത്തില്‍ വീഴ്ച വരുത്തി; ദേവികുളം മുന്‍ എംഎല്‍എയ്ക്കെതിരെ പടയൊരുക്കവുമായി സിപിഎം; കൂടെ നിന്ന് കാലുവാരിയെന്ന് ആക്ഷേപം

ദേവികുളം: തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ച വരുത്തിയെന്നാരോപിച്ച് ദേവികുളം മുന്‍ എംഎല്‍എയ്ക്കെതിരെ (Devikulam Ex MLA S Rajendran) നടപടി എടുക്കാൻ സിപിഎം. തിരഞ്ഞെടുപ്പില്‍ എസ്.രാജേന്ദ്രന്‍ വലിയ വീഴ്ചയാണ് വരുത്തിയതെന്നാണ് പാർട്ടി ഏർപ്പെടുത്തിയ രണ്ടംഗ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. കഴിഞ്ഞ ദിവസമാണ് കമ്മീഷന്‍ ജില്ലാ സെക്രട്ടറിക്കും, ജില്ല കമ്മിറ്റിക്കും റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്. ഇത് സംബന്ധിച്ചുള്ള ശുപാര്‍ശ സംസ്ഥാന കമ്മിറ്റിക്ക് അയച്ചിട്ടുണ്ട്. അന്തിമ തീരുമാനം സംസ്ഥാന കമ്മിറ്റി ആയിരിക്കും എടുക്കുന്നത്.

അതേസമയം ഒരു വര്‍ഷത്തേക്ക് രാജേന്ദ്രനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാനാണ് ശുപാര്‍ശ. എന്നാൽ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തീരെ ആത്മാര്‍ത്ഥത ഇല്ലാതെയാണ് പ്രവര്‍ത്തിച്ചതെന്ന് തുടക്കം മുതല്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. മൂന്ന് തവണ ദേവികുളത്ത് നിന്ന് എംഎല്‍എയായ രാജേന്ദ്രന്‍ ഇക്കുറിയും സീറ്റ് ആഗ്രഹിച്ചിരുന്നു. അതിന് ശ്രമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പാര്‍ട്ടി മാനദണ്ഡം അനുസരിച്ച് ഒരു കാരണവശാലും രാജേന്ദ്രന് സീറ്റ് കെടുക്കണ്ട എന്ന നിര്‍ദ്ദേശം വന്നു. ഇതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും രാജേന്ദ്രന്‍ വിട്ടു നിന്നു. മാത്രമല്ല, രാജേന്ദ്രന് സ്വാധീനമുള്ള മേഖലകളില്‍ ചെന്ന് വോട്ട് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതായും അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിനുപിന്നാലെ ഇയാൾക്കെതിരെ കൂടെ നിന്ന് കാലുവാരിയെന്ന തരത്തിലുള്ള ആക്ഷേപവും ഉയർന്നിട്ടുണ്ട്. ആരോപണങ്ങളിന്മേല്‍ രാജേന്ദ്രനോട് അന്വേഷണ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജേന്ദ്രന്‍ ഇതിന് മറുപടി നല്‍കിയിട്ടില്ല. മാത്രവുമല്ല അടുത്തിടെ നടന്ന പാര്‍ട്ടി പരിപാടികളിലും രാജേന്ദ്രന്‍ പങ്കെടുത്തിരുന്നില്ല. ഇതും ജില്ലാ നേതൃത്വത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.

admin

Recent Posts

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

7 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

8 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

9 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

9 hours ago

ലോക കേരള സഭ പലസ്തീന്‍ പ്രമേയം പാസ്സാക്കി| പാലസ്തീന്‍ കൈമാറിയ കഫിയ പിണറായി ഏറ്റുവാങ്ങി |RP THOUGHTS|

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോക കേരള സഭ പ്രമേയം പാസാക്കി. പലസ്തീനിലെ കൂ-ട്ട-ക്കു-രു-തി-യി-ല്‍ നിന്ന് ഇസ്രയേല്‍ പിന്മാറണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു.…

10 hours ago