auto-drivers-assault-drunk-woman-in-the-streets-video-viral
മലപ്പുറം: പ്രസവാവധികഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനെത്തിയ അദ്ധ്യാപികയെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. മലപ്പുറം കോട്ടയ്ക്കല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അദ്ധ്യാപിയ്ക്കാണ് ഈ ദുരനുഭവം.സ്‌കൂള്‍ അധികൃതരും പിടിഎ അസോസിയേഷനുമാണ് ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്.
വിവാഹം കഴിഞ്ഞ് നാലുമാസത്തിനുശേഷമായിരുന്നു ഇവര്‍ പ്രസവിച്ചത്. ഇക്കാരണത്താല്‍ പിടിഎ മീറ്റിംഗില്‍ ഇവരെ നിശിതമായി വിമര്‍ശിച്ചിരുന്നു. 33 കാരിയായ അദ്ധ്യാപിക ഇതുസംബന്ധിച്ച് കോട്ടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി.
തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും പരാതിയില്‍ പറയുന്നു.
കഴിഞ്ഞ 5 വര്‍ഷമായി ഈ സ്‌കൂളില്‍ ജോലിചെയ്യുന്ന ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹമോചനം നേടിയ ശേഷം മറ്റൊരു വിവാഹത്തിനായി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ വിവാഹമോചന നടപടികള്‍ക്ക് കാലതാമസം നേരിട്ടിരുന്നു. തുടര്‍ന്ന് മറ്റൊരാളുമായി വിവാഹം കഴിക്കുന്നതിനുമുന്‍പുതന്നെ ഒന്നിച്ച് താമസമാരംഭിച്ചിരുന്നു.
അതിനുശേഷമാണ് ആദ്യഭര്‍ത്താവുമായുള്ള വിവാഹമോചനം നേടിയത്. 20018 ജൂണില്‍ രണ്ടാം ഭര്‍ത്താവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നാലുമാസത്തിനുശേഷം പ്രസവാവധിക്ക് അപേക്ഷിക്കുകയായിരുന്നു. അവധിക്ക് അപേക്ഷിച്ച് രണ്ടാം ദിവസം പ്രസവിച്ചു.
2019 ജനുവരിയില്‍ പ്രസവാവധി അവസാനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് നാലുമാസം മാത്രം കഴിഞ്ഞപ്പോള്‍ പ്രസവാവധിക്ക് അപേക്ഷിച്ചതിനെയാണ് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്തത്. ഈ വിഷയത്തില്‍ യുവതി ബാലാവകാശ കമ്മിഷനിലും പരാതി നല്‍കി.
ഇക്കാര്യത്തില്‍ ഡിഡിഇ യുടെ അഭിപ്രായം തനിക്ക് അറിയണം എന്ന് പറഞ്ഞപ്പോഴായിരുന്നു യുവതിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ഇത് തന്റെ വ്യക്തിപരമായ പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും പരാതിയില്‍ പറയുന്നു. കോട്ടയ്ക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.
ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിൽ വീണ്ടും അക്രമസംഭവങ്ങൾ പടരുന്നു. തിരക്കേറിയ മോഗ്ബസാർ മേഖലയിൽ ഇന്ന് വൈകുന്നേരമുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു.…
തിരുവനന്തപുരം: പുതിയ തിരിച്ചറിയൽ രേഖ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ നൽകിവരുന്ന നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിപ്പിച്ച…
ഭൂമി അതിവേഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നതിന്റെ യഥാർത്ഥ കാരണങ്ങളെക്കുറിച്ചുള്ള പുതിയ കണ്ടെത്തലുകൾ ആഗോള കാലാവസ്ഥാ ചർച്ചകളിൽ വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയാണ്. മനുഷ്യരാശി നേരിടുന്ന…
ആലപ്പുഴ : സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഇടങ്ങളിൽ പക്ഷികളെ കൂട്ടത്തോടെ കൊന്നൊടുക്കും. രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലാണ്…
ദേശീയ തലസ്ഥാന മേഖലയിലെ യാത്രാക്ലേശത്തിന് പരിഹാരമായി ദില്ലി മെട്രോ ശൃംഖലയുടെ വിപുലമായ വികസന പദ്ധതികൾക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി.…
തിരുവനന്തപുരം : വർക്കല അകത്തുമുറിയിൽ വന്ദേഭാരത് ട്രെയിൻ ഓട്ടോയിൽ ഇടിച്ച സംഭവത്തിൽ ഇന്ത്യന്‍ റെയിൽവേ അന്വേഷണം തുടങ്ങി. നിർമാണപ്രവർത്തനങ്ങൾക്കായി സ്റ്റേഷന്‍റെ…