Friday, May 17, 2024
spot_img

വിവാഹം കഴിഞ്ഞ് നാലാം മാസം പ്രസവം : അവധി കഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനെത്തിയ അദ്ധ്യാപികയെ ജോലിയില്‍ പ്രവേശിപ്പിക്കാതെ സ്‌കൂള്‍ അധികൃതര്‍

മലപ്പുറം: പ്രസവാവധികഴിഞ്ഞ് ജോലിയില്‍ പ്രവേശിക്കാനെത്തിയ അദ്ധ്യാപികയെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പരാതി. മലപ്പുറം കോട്ടയ്ക്കല്‍ ഗവണ്‍മെന്റ് യുപി സ്‌കൂളിലെ അദ്ധ്യാപിയ്ക്കാണ് ഈ ദുരനുഭവം.സ്‌കൂള്‍ അധികൃതരും പിടിഎ അസോസിയേഷനുമാണ് ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കാതിരുന്നത്.

വിവാഹം കഴിഞ്ഞ് നാലുമാസത്തിനുശേഷമായിരുന്നു ഇവര്‍ പ്രസവിച്ചത്. ഇക്കാരണത്താല്‍ പിടിഎ മീറ്റിംഗില്‍ ഇവരെ നിശിതമായി വിമര്‍ശിച്ചിരുന്നു. 33 കാരിയായ അദ്ധ്യാപിക ഇതുസംബന്ധിച്ച് കോട്ടയ്ക്കല്‍ പോലീസില്‍ പരാതി നല്‍കി.

തന്റെ വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ 5 വര്‍ഷമായി ഈ സ്‌കൂളില്‍ ജോലിചെയ്യുന്ന ഇവര്‍ ആദ്യഭര്‍ത്താവുമായി വിവാഹമോചനം നേടിയ ശേഷം മറ്റൊരു വിവാഹത്തിനായി തയ്യാറെടുക്കുകയായിരുന്നു. എന്നാല്‍ വിവാഹമോചന നടപടികള്‍ക്ക് കാലതാമസം നേരിട്ടിരുന്നു. തുടര്‍ന്ന് മറ്റൊരാളുമായി വിവാഹം കഴിക്കുന്നതിനുമുന്‍പുതന്നെ ഒന്നിച്ച് താമസമാരംഭിച്ചിരുന്നു.

അതിനുശേഷമാണ് ആദ്യഭര്‍ത്താവുമായുള്ള വിവാഹമോചനം നേടിയത്. 20018 ജൂണില്‍ രണ്ടാം ഭര്‍ത്താവുമായുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തു. തുടര്‍ന്ന് നാലുമാസത്തിനുശേഷം പ്രസവാവധിക്ക് അപേക്ഷിക്കുകയായിരുന്നു. അവധിക്ക് അപേക്ഷിച്ച് രണ്ടാം ദിവസം പ്രസവിച്ചു.

2019 ജനുവരിയില്‍ പ്രസവാവധി അവസാനിച്ചു. എന്നാല്‍ വിവാഹം കഴിഞ്ഞ് നാലുമാസം മാത്രം കഴിഞ്ഞപ്പോള്‍ പ്രസവാവധിക്ക് അപേക്ഷിച്ചതിനെയാണ് സ്‌കൂള്‍ അധികൃതര്‍ ചോദ്യം ചെയ്തത്. ഈ വിഷയത്തില്‍ യുവതി ബാലാവകാശ കമ്മിഷനിലും പരാതി നല്‍കി.

ഇക്കാര്യത്തില്‍ ഡിഡിഇ യുടെ അഭിപ്രായം തനിക്ക് അറിയണം എന്ന് പറഞ്ഞപ്പോഴായിരുന്നു യുവതിക്ക് അധിക്ഷേപം നേരിടേണ്ടി വന്നത്. ഇത് തന്റെ വ്യക്തിപരമായ പ്രശ്‌നമാണെന്നും ഇക്കാര്യത്തില്‍ ഇടപെടാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് അധികാരമില്ലെന്നും പരാതിയില്‍ പറയുന്നു. കോട്ടയ്ക്കല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles