lulu-group-to-invest-crores-in-tamil-nadu
അജ്മാന്‍ : തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിച്ചെക്ക് കേസില്‍ ഇനി ഇടപെടില്ലെന്ന് മലയാളിയായ പ്രവാസി വ്യവസായി എം.എ. യൂസഫലി. അറസ്റ്റിലായ തുഷാറിന് ജാമ്യത്തുക നല്‍കി മോചിപ്പിച്ചെന്നത് മാത്രമാണ് തനിക്ക് ഈ കേസുമായുള്ള ബന്ധം. അതല്ലാതെ കേസിന്‍റെ നടത്തിപ്പില്‍ ഇനി ഇടപെടില്ലെന്നും യൂസഫലി അറിയിച്ചു.
കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് എം.എ. യൂസഫലി ഇടപെട്ട് ജാമ്യത്തുക കെട്ടിവെച്ചാണ് അജ്മാന്‍ ജെയിലില്‍ നിന്നും തുഷാര്‍ ജാമ്യത്തില്‍ ഇറങ്ങിയത്. പരാതിക്കാരനായ തൃശൂര്‍ സ്വദേശി അബ്ദുള്‍ നാസിലുമായി ദിവസങ്ങളായി ഒത്തു തീര്‍പ്പിന് ശ്രമിച്ചെങ്കിലും തീരുമാനത്തില്‍ എത്താന്‍ സാധിച്ചിട്ടില്ല. അതിനിടയിലാണ് കേസില്‍ ഇനി ഇടപെടില്ലെന്ന് യൂസഫലിയും വ്യക്തമാക്കിയിരിക്കുന്നത്.
കേസ് യുഎഇയിലെ കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമാണ്. ന്യായത്തിനും നീതിക്കും അനുസരിച്ച് മാത്രമാണ് യുഎഇ നിയമവ്യവസ്ഥ പ്രവര്‍ത്തിക്കുന്നത്. നിയമം നിയമത്തിന്‍റെ വഴിക്ക് മാത്രമേ പോകുകയുള്ളുവെന്നും എം.എ. യൂസഫലിയുടെ ഓഫീസ് വ്യക്തമാക്കി
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…